ETV Bharat / bharat

രാജ്യത്ത് കൊവിഡ് രോഗവിമുക്തി നിരക്ക് 60.86 ശതമാനത്തിലെത്തി

author img

By

Published : Jul 6, 2020, 8:08 PM IST

നിലവില്‍ കൊവിഡ് നിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ കുറവാണ് അസം, കര്‍ണാടക, പുതുച്ചേരി, ചണ്ഡീഗഢ്, ത്രിപുര, കര്‍ണാടക, രാജസ്ഥാന്‍ , ഗോവ, പഞ്ചാബ് എന്നി സംസ്ഥാനങ്ങൾ.

COVID 19  recovery rate from COVID  FORDA  COVID 19 recovery cases  രാജ്യത്ത് കൊവിഡ് രോഗവിമുക്തി നിരക്ക് 60.86 ശതമാനത്തിലെത്തി  കൊവിഡ് 19  കൊവിഡ് മഹാമാരി
രാജ്യത്ത് കൊവിഡ് രോഗവിമുക്തി നിരക്ക് 60.86 ശതമാനത്തിലെത്തി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗവിമുക്തി നിരക്ക് 60.86 ശതമാനത്തിലെത്തി. തിങ്കളാഴ്‌ച വരെ 10 മില്ല്യണിലധികം പരിശോധനകളാണ് രാജ്യം പൂര്‍ത്തിയാക്കിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൂടാതെ കൊവിഡ് നിരക്കില്‍ ദേശീയ ശരാശരിയേക്കാള്‍ കുറവാണ് അസം, കര്‍ണാടക, പുതുച്ചേരി, ചണ്ഡീഗഢ്, ത്രിപുര, കര്‍ണാടക, രാജസ്ഥാന്‍, ഗോവ, പഞ്ചാബ് എന്നിവിടങ്ങള്‍. പരിശോധന നിരക്ക് കൂടിയതും, സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തിയും, കൃത്യമായ ചികിത്സ ഉറപ്പാക്കിയും ഈ സംസ്ഥാനങ്ങളില്‍ കൊവിഡ് നിരക്ക് കുറച്ചതായി ആരോഗ്യമന്ത്രാലയം പറയുന്നു. ഇവിടങ്ങളില്‍ കൊവിഡ് രോഗബാധിതരുടെ നിരക്ക് 5.5 ശതമാനമാണ്. ദേശീയ ശരാശരി 6.73 ശതമാനമാണ്.

മുകളില്‍ പറഞ്ഞ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും കൊവിഡ് പരിശോധന നിരക്ക് 9090ല്‍ നിന്നും 44,129 എണ്ണമായി വര്‍ധിപ്പിച്ചിരുന്നു. 1 മില്ല്യണ്‍ ജനങ്ങളിലെ ശരാശരി പരിശോധനാ നിരക്കാണിത്. എന്നാല്‍ ദേശീയ ശരാശരി നോക്കിയാല്‍ ഒരു മില്ല്യണ്‍ ജനങ്ങള്‍ക്ക് 6859 ടെസ്റ്റുകളാണ് ശരാശരി നടത്തുന്നത്. ജൂലായ് 1 മുതല്‍ 5 വരെ ഡല്‍ഹിയില്‍ ഒരു ദിവസം 18766 കൊവിഡ് സാമ്പിളുകളാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മൂന്നാഴ്‌ചയായി ഡല്‍ഹിയില്‍ പരിശോധനാ നിരക്ക് കൂട്ടിയിട്ടും കൊവിഡ് ബാധിതരുടെ എണ്ണം 30 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയുകയാണ് ചെയ്‌തത്.

ഇതുവരെ 6,97,413 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,80,596 സാമ്പിളുകളാണ് പരിശോധിച്ചത്. കൊവിഡ് പരിശോധന ശക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 24 മണിക്കൂറിനിടെ 24,248 കേസുകളും, 425 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 19,693 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. 4,24,432 പേര്‍ ഇതുവരെ രോഗവിമുക്തി നേടിയതോടെ നിരക്ക് 60.86 ആയി ഉയരുകയും ചെയ്‌തു. ഇതിനിടെ ഐഎഎസിനും ഐപിഎസിനും സമാനമായി ആരോഗ്യവിദഗ്‌ധര്‍ക്ക് പ്രത്യേക കേഡര്‍ വേണമെന്ന് ഫെഡറേഷന്‍ ഓഫ് റെസിഡന്‍റ് ഡോക്‌ടേര്‍സ് അസോസിയേഷന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.