ന്യൂഡൽഹി: സാർക്ക് രാജ്യങ്ങൾക്കിടയിൽ കൊവിഡിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാൻ പൊതു സംവിധാനം ആവശ്യമെന്ന് ഇന്ത്യ. ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഇതിന് ഒരുക്കേണ്ടതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. രോഗം സംബന്ധിച്ച വിവരങ്ങൾ, വിദഗ്ധ ഉപദേശങ്ങൾ, അറിവ്, നിവാരണ മാർഗങ്ങൾ എന്നിവ പങ്കുവെക്കുക വഴി കൊവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് ഇന്ത്യൻ പ്രതിനിധി ചൂണ്ടിക്കാട്ടി. സാർക്ക് രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഒറ്റ ഇലക്ട്രോണിക്ക് ഫ്ലാറ്റ്‌ഫോം എന്ന ആശയം ഇതിനകം തന്നെ മറ്റ് രാജ്യങ്ങൾ അംഗീകിച്ച് കഴിഞ്ഞു.
കൊവിഡിനെ പ്രതിരോധിക്കാൻ പൊതുസംവിധാനം ആവശ്യപ്പെട്ട് ഇന്ത്യ - online platform
ഇമെയില്‍, വാട്സ്ആപ്പ് അടക്കമുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ ഒരുക്കണമെന്ന് ഇന്ത്യ സാർക്ക് രാജ്യങ്ങളോട് ആവശ്യപ്പെട്ടു