ETV Bharat / bharat

ഇന്ത്യൻ യുദ്ധവിമാനങ്ങൾ അതിർത്തി കടന്നുവെന്ന് പാകിസ്ഥാൻ - ഇന്ത്യ

ഇന്ത്യൻ വിമാനങ്ങൾ കടന്നുകയറി ബോംബ് വർഷിച്ചെന്ന് പാകിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂർ. പാക് സൈന്യം ഉടനടി തിരിച്ചടിച്ചതിനെ തുടർന്നാണ് ഇന്ത്യൻ സേന പിന്മാറിയതെന്നും പാക് സേനാ വക്താവ്.

ഇന്ത്യൻ വ്യോമസേന അതിർത്തികടന്നെന്ന് ആരോപണവുമായി പാകിസ്ഥാൻ.
author img

By

Published : Feb 26, 2019, 12:34 PM IST

ഇന്ത്യൻ വ്യോമസേന അതിർത്തികടന്നെന്നആരോപണവുമായി പാകിസ്ഥാൻ. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങൾ തിരിച്ചു പറന്നുവെന്നും പാകിസ്ഥാൻ. പാക് സേനാ വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂറാണ് ആരോപണവുമായി രംഗത്തെത്തിയത്.

മുസഫറാബാദിനടുത്ത് ബലാകോട്ടിൽ ഇന്ത്യൻ വിമാനങ്ങൾ കടന്നുകയറി ബോംബ് വർഷിച്ചെന്ന് ആസിഫ് ഗഫൂർ ട്വീറ്റ് ചെയ്തു. പാക് സൈന്യം ഉടനടി തിരിച്ചടിച്ചതിനെ തുടർന്നാണ് ഇന്ത്യൻ സേന പിന്മാറിയതെന്നും പാകിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചു.

india pak  pakisthan  india  പാകിസ്ഥാൻ  ഇന്ത്യ  ആസിഫ് ഗഫൂർ
ഇന്ത്യൻ വ്യോമസേന അതിർത്തികടന്നെന്ന് ആരോപണവുമായി പാകിസ്ഥാൻ

പുൽവാമ ഭീരാക്രമണത്തിന് ഇന്ത്യയിൽ നിന്ന് ശക്തമായ തിരിച്ചടി പാകിസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ട്. അതിർത്തിയിലെ ഭീകര ക്യാമ്പുകൾ ഒഴിപ്പിക്കുകയും ഭീകരാക്രമണത്തിന്‍റെ സൂത്രധാരൻ മസൂദ് അസറിന് കനത്ത സുരക്ഷ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 14ന്​ പുല്‍വാമയില്‍ പാകിസ്ഥാൻ​ ഭീകര സംഘടനയായ ജെയ്​ഷെ മുഹമ്മദ്​ നടത്തിയ ഭീകരാക്രമണത്തിൽ 39 സിആർപിഎഫ്​ ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. 2003 ലെ വെടി നിർത്തൽ കരാർ പാകിസ്ഥാൻ നിരന്തരം ലംഘിക്കുകയാണെന്ന്​ പ്രതിരോധ വക്താവ്​ വ്യക്തമാക്കിയിരുന്നു.

Intro:Body:

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെന്ന് പാകിസ്ഥാന്‍. തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും ആരോപണം.

ആരോപണം ഉന്നയിച്ചത് പാകിസ്ഥാന്‍ സേന വക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.