സേനാ പിന്‍മാറ്റ പ്രക്രിയ നടക്കുന്ന ലഡാക്ക് മേഖലയിലെ എൽഎസി (യഥാർത്ഥ നിയന്ത്രണ രേഖ) സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം തുടരുന്ന പശ്ചാത്തലത്തിൽ മലബാർ നാവികാഭ്യാസത്തിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയയെ ഇന്ത്യ ക്ഷണിക്കുമെന്ന് ഡൽഹി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മലബാർ നാവിക അഭ്യാസങ്ങൾ വർഷാവസാനം നടന്നേക്കുമെന്ന് വെള്ളിയാഴ്‌ച (ജൂലൈ 19) ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിൽ നടന്ന ഒരു യോഗത്തെ ഉദ്ധരിച്ചു മാധ്യമ റിപ്പോർട്ടുകൾ പരാമർശിച്ചു. ഓസ്‌ട്രേലിയ, യുഎസ്എ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ഔദ്യോഗികമായി ക്ഷണിക്കുന്നതിനുള്ള തീരുമാനം ഉടൻ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചുരുക്കത്തിൽ, ക്വാഡ് എന്നു അറിയപ്പെടുന്ന ഇന്ത്യ, ആസ്ട്രേലിയ, യുഎസ്‌എ, ജപ്പാന്‍ ചതൃരാഷ്ട്ര സഖ്യത്തിന് കൂടുതൽ പ്രവർത്തനപരമായ ഒരു രൂപരേഖ നൽകും. ഈ നാല് രാജ്യങ്ങളുടെ സമുദ്ര/നാവിക സഹകരണത്തില്‍ ഒരു പരിധിവരെ പ്രതീകാത്മകതയും മുന്നറിയിപ്പും ഉണ്ടെകിലും എൽഎസിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ക്വാഡ് അഭ്യാസത്തിന്‍റെ പശ്ചാത്തലത്തില്‍ അമിതമായി വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. എൽഎസിയിലുടനീളമുള്ള ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരം നയതന്ത്ര വിഷയമായി തുടരും. ഇത് വളരെക്കാലം നീണ്ടു നിന്നെക്കാവുന്ന ഒരു കാര്യമായിരിക്കാം. ‘അധികാരത്തിന്‍റെ’ കൂടുതൽ പ്രസക്തമായ ഘടകങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സമഗ്രമായ ദേശീയ ശേഷിയുടെ താരതമ്യം, - കൂട്ടായ ദൃഡനിശ്ചയം, സാമ്പത്തിക/ധന സൂചകങ്ങൾ അല്ലെങ്കിൽ സാങ്കേതിക-സൈനിക വൈദഗ്ദ്ധ്യം എന്നിവ ബീജിംഗിന് അനുകൂലമാകും. പക്ഷേ അത് സമുദ്ര മേഖലയില്‍ ചൈനക്ക് അനുകൂലമായേക്കില്ല. ഇവിടെ ഭൂമിശാസ്ത്രവും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യയുടെ തെളിയിക്കപ്പെട്ട നാവിക ശേഷിയുടെ പരിണാമവും ഡൽഹിക്ക് ഒരു മേല്‍കൈ നൽകുന്നു. എന്നാൽ ബീജിംഗ് ഈ വിടവ് അതിവേഗം അടയ്ക്കുന്നതിനാൽ ഒരു ചെറിയ കാലയളവിൽ മാത്രമാണിത്. അടുത്ത കാലത്തായി ചൈന സമുദ്ര സമുദ്രമേഖലയിൽ സ്വന്തം ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് അന്താരാഷ്ട്ര സമുദ്രങ്ങളിലെ അമേരിക്കൻ ആധിപത്യം. എന്നിരുന്നാലും നാവികശക്തിയുടെ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള പ്രശംസനീയമായ ദൃഡനിശ്ചയത്തോടെ ചൈന മുന്നോട്ട് പോയിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി പീപ്പിള്‍സ് ലിബെറേഷന്‍ ആര്‍മി (പിഎല്‍എ) നാവികസേനയുടെ വളർച്ച അസാധാരണമാണ്. ശീതയുദ്ധ ദശകങ്ങളിൽ സോവിയറ്റ് നാവികസേനയെ ഇതിഹാസ അഡ്മിറൽ ഗോർഷ്കോവ് വളർത്തിയ രീതിയുമായി ചൈന നാവിക സേനയുടെ വളര്‍ച്ചയെ താരതമ്യപ്പെടുത്താം. നിലവിൽ ചൈന ആഗോള സമൂഹത്തിന് രണ്ട് വെല്ലുവിളികൾ ഉയർത്തുന്നു. ആദ്യത്തേത് കൊവിഡ്-19 മഹാമാരിയും അതില്‍ യഥാർത്ഥ സൃഷ്‌ടിപരമായ പങ്ക് വഹിക്കുന്ന ബീജിംഗും; രണ്ടാമത്തേത് ചില രാജ്യങ്ങളെ ബാധിക്കുന്ന ക്സി ജിൻപിംഗ് ഭരണകൂടത്തിന്‍റെ അസ്വാഭാവിക കര അതിർത്തികൾ / പ്രദേശം (തായ്‌വാൻ), സമുദ്ര അവകാശവാദങ്ങള്‍; അത് പോലെ തന്നെ ബിആർഐ (ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്)ന്‍റെ ഏകീകരണവും. ഉപ-പാഠം എന്തെന്നാല്‍ പല രാജ്യ തലസ്ഥാനങ്ങളിലും വളര്‍ന്ന് വരുന്ന ഉത്കണ്‌ഠയാണ്. 2049 ഓടെ ചൈന ലോകത്തിലെ ഒന്നാം സ്ഥാനത്തെത്താൻ നിഷ്‌കരുണം നീങ്ങുന്നു. 1949ൽ ജന്മം കൊണ്ട ചൈനീസ് കമ്യൂണിസ്റ്റ് രാഷ്ട്രത്തിന്‍റെ ജനനത്തിന്‍റെ - ഒപ്പം പാക്സ് സിനിക്കയുടെ സ്വന്തം പതിപ്പ് അടിച്ചേൽപ്പിക്കുക എന്നീ ചൈനീസ് ഉദ്ദേശങ്ങളെ ലോക രാജ്യങ്ങള്‍ ഭയക്കുന്നു.
ഇന്തോ-പസഫിക് മേഖലയ്ക്ക് മാത്രമായുള്ള മാരിടൈം ഡൊമെയ്ൻ ചൈന ചലഞ്ചിന് എതിരെ ദീർഘകാല മാനേജ്മെന്‍റിന് സാധ്യതയുള്ള ഒരു പ്രത്യേക സ്വാദീനം വാഗ്‌ദാനം ചെയ്യുന്നു. ഇവിടെയാണ് ക്വാഡ് അതിന്‍റെ പ്രസക്തി നേടുന്നത്. എന്നിട്ടും ഇത് ചൈനയുടേയും വ്യാപാര-സാങ്കേതിക-ഇൻഫ്രാസ്ട്രക്‌ചർ മേഖലകളിലെ ആഗോള കാൽപ്പാടുകളുമായും ബന്ധപ്പെട്ട് നിരവധി സങ്കീർണ്ണമായ വൈരുദ്ധ്യങ്ങളുള്ള ഒരു പ്രവൃത്തിയാണെന്നത് ആവർത്തിക്കേണ്ടതാണ്. ക്വാഡ് രാജ്യങ്ങൾക്കിടയിലും ചൈനയുമായുള്ള അവരുടെ ഉഭയകക്ഷി ബന്ധം പരസ്‌പരവിരുദ്ധമാണ്. അവ പല പാതകളിലും പിന്തുടരുന്നു. അവയെല്ലാം സംസ്ഥാന-നിർദ്ദിഷ്‌ടമല്ല; ആഗോള വിപണിയിലെ ചലനാത്മകവും സാങ്കേതികവുമായ ഇന്‍റർ-ഡിപൻഡൻസികൾ എളുപ്പമുള്ള ബൈനറി ഓപ്ഷന്‍റെ സാധ്യത മായ്ച്ചുകളഞ്ഞു എന്നാണ് ഇതിനർത്ഥം. യുഎസ്-ചൈന മത്സരം തന്ത്രപരമായ പ്രസക്തിയുടെ ഉയർന്ന തലത്തിലാണെങ്കിലും ജപ്പാൻ, ഇന്ത്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ബീജിംഗ് കൂടുതൽ സങ്കീർണ്ണമാണ്. കാരണം അവരിൽ ഓരോരുത്തർക്കും ചൈനയുമായി ശക്തമായ വ്യാപാര-സാമ്പത്തിക ബന്ധമുണ്ട്. ക്വാഡ് അംഗങ്ങളുമായും മറ്റ് സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായുള്ള ബന്ധം പരിമിതപ്പെടുത്തുകയോ ചുരുക്കുകയോ ചെയ്യാമെന്നോ പാകിസ്ഥാൻ, ഉത്തര കൊറിയ, ഒരുപക്ഷേ ഇറാൻ തുടങ്ങിയ സുഹൃത്തുക്കളുമായും ബന്ധം പുലർത്താമെന്നോ ഉള്ള ധാരണയുമായി ചൈനയ്ക്ക് മുന്നോട്ട് പോകാന്‍ ആവില്ല. ചൈനയോട് സഹാനുഭൂതി പ്രകടിപ്പിക്കുമ്പോൾ പോലും ആപേക്ഷിക, റഷ്യ പോലും ചൈന കേന്ദ്രീകൃത ലോകക്രമത്തിൽ ഉൾപ്പെട്ട ഒരു പങ്കാളിയുടെ പദവി അംഗീകരിക്കാൻ സാധ്യതയില്ല. മഹാമാരിക്ക് ശേഷമുള്ള കൂടുതൽ സുസ്ഥിരമായ ആഗോള അന്തരീക്ഷം പ്രാബല്യത്തിൽ വരുമ്പോൾ, ആഗോള സാമ്പത്തിക വീണ്ടെടുക്കൽ ദൃശ്യമാകുമ്പോൾ, വ്യക്തമായ പ്രവർത്തനപരമായ ലക്ഷ്യങ്ങളുള്ള ഒരു ദീർഘകാല ക്വാഡ് ബ്ലൂ-പ്രിന്‍റ് സമവായത്തോടെ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഫലപ്രദമായ നാവിക ശേഷി നേടുകയും നിലനിർത്തുകയും ചെയ്യുന്നത് ചെലവേറിയ ഒരു സംഗതിയാണ്. കൂടാതെ ഓരോ രാജ്യവും ഈ പുതിയ സമുദ്ര കൂട്ടായ്‌മയിൽ എത്രമാത്രം നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള സ്വന്തം ചെലവ് വിശകലനത്തിൽ എത്തിച്ചേരേണ്ടതുണ്ട്.
നാവിക മേഖലാ ക്വാഡ് സഹകരണത്തിനും ഇടത്തരം പ്രവർത്തനക്ഷമതയ്ക്കുമായി നിരവധി സാധ്യതകള്‍ വാഗ്‌ദാനം ചെയ്യുന്നു. ഇന്തോനേഷ്യയും മറ്റ് ആസിയാൻ രാജ്യങ്ങളും ഈ ശ്രമത്തിന്‍റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര നിയമത്തിനും ആചാരാനുഷ്‌ഠാനത്തിനും അനുസൃതമായി ആഗോള കോമൺസിന്‍റെ മാനേജ്മെന്‍റ് ഒരു പ്രഖ്യാപിത ലക്ഷ്യമാണ്. പ്രധാനമന്ത്രി മോദി പലപ്പോഴും വിവിധ കൂടിക്കാഴ്‌ചകളിൽ ഇതിന് ഊന്നല്‍ കൊടുത്തിരിന്നു. യുഎസ്‌എ ഈ തത്ത്വം ഉയർത്തിപ്പിടിക്കുമ്പോൾ, അത് യുഎൻ നിയമത്തിന്‍റെ (യുഎൻസിലോസ്) ഒപ്പ് വചിട്ടില്ല. എന്നിരിന്നാലും യുഎസ് ഉടമ്പടിയുടെ മനോഭാവത്തോട് ചേർന്നുനിൽക്കുന്നു. ഇതിനു വിപരീതമായി ചൈന യുഎൻസിലോസിന് ഒപ്പുവെച്ചതാണെങ്കിലും എസ്‌സിഎസുമായി (ദക്ഷിണ ചൈനാ കടൽ) ബന്ധപ്പെട്ട ഈ ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ള ഐസിജെ (ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ്) വിധി നിരസിക്കാൻ തീരുമാനിച്ചു. അതിനാൽ ചൈന നിയമം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒപ്പം നയതന്ത്ര നയവും നാവിക ശേഷിയുടെ അതിശക്തമായ ശക്തിയും സമന്വയിപ്പികേണ്ടതായി വരും. ക്വാഡിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു ദീർഘകാല വെല്ലുവിളിയാണ്.