ETV Bharat / bharat

ഇന്ത്യ തിരിച്ചു വരുന്നു: വെല്ലുവിളികള്‍ ഇനിയും ബാക്കി - economy news

ഉത്തരാഖണ്ഡിലെ എച്ച് എന്‍ ബി ഗഡ്വാൾ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിസിനസ് മാനേജ്‌മെന്‍റ് വകുപ്പ് അസിസ്റ്റന്‍ഡ് പ്രൊഫസറായ ഡോ മഹേന്ദ്ര ബാബു കുറുവെയാണ് ലേഖകന്‍.

India is Recovering: Challenges Still Exists  ഇന്ത്യ തിരിച്ചു വരുന്നു  വെല്ലുവിളികള്‍ ഇനിയും ബാക്കി  കൊവിഡ് മഹാമാരി  ഇന്ത്യന്‍ സാമ്പത്തിക രംഗം  economy news  economy latest news
ഇന്ത്യ തിരിച്ചു വരുന്നു: വെല്ലുവിളികള്‍ ഇനിയും ബാക്കി
author img

By

Published : Jan 30, 2021, 5:19 PM IST

കൊവിഡ് ഇന്ത്യ കണ്ട ഏറ്റവും വലിയ ആരോഗ്യ, സാമ്പത്തിക പ്രതിസന്ധികളാണ് രാജ്യത്തിന് സമ്മാനിച്ചത്. എന്നാല്‍ രാജ്യം ഇന്ന് പതുക്കെ തിരിച്ചുവരവിന്‍റെ പാതയിലാണ്. പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുകയും രാജ്യത്തുടനീളം പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി തുടങ്ങിയതും ചെയ്‌തതോടെ സാമ്പത്തിക പുനരുജ്ജീവനത്തിന്‍റെ പുതിയ പ്രതീക്ഷകള്‍ നാമ്പിടുകയാണ്. സാമ്പത്തിക വളര്‍ച്ചയുടെ ഏതാനും ചില സൂചകങ്ങളുടെ കണക്കുകളും ഇതിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

ഉദാഹരണത്തിന് വ്യവസായ മേഖല ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ തുടങ്ങിയതോടു കൂടി 2020 ഡിസംബര്‍ ആയപ്പോഴേക്കും ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ കരുത്ത് പ്രാപിച്ചു. ഓരോ കാലങ്ങളിലും ക്രമീകരിച്ചു വരാറുള്ള ഉല്‍പ്പാദന പര്‍ച്ചേസിങ്ങ് മാനേജേഴ്‌സ് സൂചകം 56.4ല്‍ എത്തിയിരിക്കുന്നു. നവംബറില്‍ ഇത് 56.3 ആയിരുന്നു കണക്ക്. അതേ സമയം തന്നെ യാത്രാ വാഹനങ്ങളുടെ വില്‍പനയും കഴിഞ്ഞ ഡിസംബറില്‍ 14 ശതമാനം വര്‍ധിച്ചു. 2019 ലെ ഇതേ കാലയളവിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്. സമ്പദ് വ്യവസ്ഥയില്‍ ആവശ്യകത വര്‍ധിക്കുന്നുവെന്നതിന്‍റെ സൂചനയാണ് യാത്രാ വാഹന വില്‍പ്പനയിലെ വര്‍ധനവ്. ഓഹരി വിപണിയിലും കുതിച്ചു ചാട്ടമുണ്ടായി. 2021 ജനുവരി 21-ന് സെന്‍സെക്‌സ് ഇതാദ്യമായി എക്കാലത്തേയും ഏറ്റവും വലിയ നിലയായ 50000 കടന്നു. 2020 ഏപ്രിലില്‍ രാജ്യം ലോക്ക് ഡൗണിലേക്ക് കടന്നപ്പോള്‍ ഉണ്ടായിരുന്ന നിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് 70 ശതമാനം വര്‍ധനയാണ് ഇത്.

ഇതിനു പുറമേയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പ്രതിമാസ ബുള്ളറ്റിന്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഇംഗ്ലീഷ് അക്ഷരമാലയിലെ 'വി' രൂപത്തിൽ പുനരുജ്ജീവിച്ചു കൊണ്ടിരിക്കുകയാണ് എന്ന പ്രതീക്ഷ പുലര്‍ത്തുന്നത്. മുകളില്‍ പരാമര്‍ശിച്ച സൂചകങ്ങളുടെ പ്രകടനങ്ങളും അവയോട് വിപണി പ്രതികരിക്കുന്നതും രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് നല്‍കുന്നത്. കാരണം 2020ന്‍റെ ആദ്യ പാദത്തില്‍ നമ്മുടെ സമ്പദ് വ്യവസ്ഥ 23.9 ശതമാനം താഴോട്ടുള്ള വളര്‍ച്ചയാണ് നേരിട്ടത്. സ്വതന്ത്ര ഇന്ത്യയില്‍ വളര്‍ച്ചാ നിരക്കില്‍ ഇത്രയും മോശപ്പെട്ട ഒരു പ്രകടന കാലയളവ് മുന്‍പുണ്ടായിട്ടില്ല.

സമ്പദ് വ്യവസ്ഥയുടെ മെച്ചപ്പെട്ട അവസ്ഥയെ കുറിച്ചുള്ള നല്ല വാര്‍ത്തകളൊക്കെയും സ്വാഗതാര്‍ഹമാണ്. എങ്കിലും പുരോഗതിയെ അട്ടിമറിക്കുവാന്‍ തക്കവണ്ണം കഴിവുള്ള ശക്തികളുണ്ട്. ഇവര്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെ നയ രൂപീകരണ കര്‍ത്താക്കളുടെ ശ്രദ്ധ തെറ്റാതെയിരിക്കുകയും വേണം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബജറ്റ് അവതരിപ്പിക്കുവാന്‍ വേണ്ടി ധനകാര്യ മന്ത്രി ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന വേളയില്‍, പശ്ചാത്തലത്തില്‍ ഇപ്പോഴും പതുങ്ങി കാത്തിരിക്കുന്ന വെല്ലുവിളികളെ തിരിച്ചറിയേണ്ട സമയവും അതിന് പരിഗണനാ അടിസ്ഥാനത്തില്‍ പരിഹാരം കാണേണ്ട ആവശ്യവും ഇപ്പോള്‍ ഉണ്ടായിരിക്കുന്നു.

വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു;

രാജ്യത്ത് കൊവിഡ് മഹാമാരി വ്യാപിച്ചതിന് ശേഷം ഏറ്റവും വലിയ വെല്ലുവിളികളില്‍ ആദ്യത്തേതാണ് വരുമാന അസമത്വങ്ങള്‍. വരുമാനത്തിലെ ഈ ഏറ്റക്കുറച്ചിലുകള്‍ കൈകാര്യം ചെയ്യുവാനും പൊരുത്തപ്പെട്ടു പോകുവാനുമുള്ള കഴിവ് സമൂഹത്തിലെ വ്യത്യസ്‌ത വിഭാഗങ്ങള്‍ക്ക് പല തോതിലാണ് ഉള്ളതെന്നതായിരുന്നു ഇതിന് കാരണം. തൊഴിലാളി വര്‍ഗത്തിന് തൊഴിലുകള്‍ നഷ്‌ടപ്പെട്ടപ്പോള്‍ അവരുടെ സമ്പാദ്യവും ചുരുങ്ങി. അതേ സമയം തന്നെ മറ്റൊരു വിഭാഗം ഇക്കാലത്ത് സമ്പന്നരായി മാറുകയും ചെയ്‌തു. ഓക്‌സ്‌ഫാമിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ഇത് വളരെ വ്യക്തമാണ്. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ സമ്പത്ത് കഴിഞ്ഞ 10 മാസങ്ങളില്‍ 35 ശതമാനം എന്ന നിരക്കില്‍ ഭീമമായി വര്‍ധിച്ചു എന്ന് പ്രസ്‌തുത റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.

ഏറ്റവും വലിയ ആദ്യത്തെ 100 ശതകോടീശ്വരന്മാരുടെ സമ്പത്തിലുണ്ടായിരിക്കുന്ന വര്‍ധനവ് കൊണ്ട് അടുത്ത 10 വര്‍ഷത്തേക്ക് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മുടക്കം കൂടാതെ മുന്നോട്ട് കൊണ്ടു പോകുവാന്‍ കഴിയുമെന്നാണ് ഓക്‌സ്‌ഫാം ചൂണ്ടികാട്ടുന്നത്. അതേ സമയം തന്നെ കോര്‍പ്പറേറ്റുകളുടെ സമ്പത്തില്‍ ഉണ്ടായിരിക്കുന്ന ഈ വര്‍ധനക്ക് അനുസൃതമായ രീതിയില്‍ തൊഴില്‍ സാധ്യതകളൊന്നും തന്നെ മെച്ചപ്പെട്ടതായി കാണുന്നുമില്ല. അതിനു കാരണം പുതിയ റിക്രൂട്ട്‌മെന്‍റുകള്‍ ഇനിയും ആരംഭിക്കാന്‍ ഇരിക്കുന്നതേയുള്ളൂ എന്നതു തന്നെയാണ്. മാത്രമല്ല നിലവിലുള്ള ജീവനക്കാരാകട്ടെ പല മേഖലകളിലും വെട്ടികുറച്ച ശമ്പളം വാങ്ങി കൊണ്ടാണ് ജോലി ചെയ്യുന്നത്. ഇതൊക്കെയും മൊത്തത്തിലുള്ള ആവശ്യകതാ വളര്‍ച്ചയെ ഗുരുതരമായി തന്നെ ബാധിക്കാന്‍ ഇടയുണ്ട്. സാമ്പത്തിക വളര്‍ച്ച കൈവരിക്കുവാനും അത് നിലനിര്‍ത്തുവാനും അനിവാര്യമായ ഒന്നാണ് ആവശ്യകത വര്‍ധിക്കേണ്ടത്.

ഗ്രാമീണ മേഖലയിലെ വേതനങ്ങള്‍ നിശ്ചലമായി കിടക്കുന്നു എന്നതാണ് രണ്ടാമത്തെ വെല്ലുവിളി. 2014-15നും 2018-19നും ഇടയില്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടായ കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇതിനു കാരണം. രാജ്യത്തെ തൊഴില്‍ നിരയുടെ 43 ശതമാനത്തോളം വരുന്ന ഇവരെ ഉള്‍കൊള്ളാന്‍ കഴിയാത്തത് ഗ്രാമീണ ഇന്ത്യയില്‍ വേതന നിശ്ചലാവസ്ഥക്ക് കാരണമാവുകയും അത് മൊത്ത ആവശ്യകതയില്‍ കുറവ് വരുത്തുകയും ചെയ്‌തു. വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യകതയിലും അത് കുറവ് വരുത്തി. നഗര മേഖലകളിലെ വ്യവസായങ്ങളും എം എസ് എം ഇകളുമാണ് ഈ ഉല്‍പ്പന്നങ്ങളുടെ മുഖ്യ നിര്‍മ്മാതാക്കള്‍. ഇത് ഉല്‍പ്പാദനം ഗണ്യമായി കുറക്കുകയും നാഗരിക ഇന്ത്യയിലും എം എസ് എം ഇ മേഖലയിലും തൊഴില്‍ നഷ്‌ടങ്ങള്‍ വരുത്തി വെക്കുകയും ചെയ്‌തു.

വരുമാനം നഷ്‌ടപ്പെട്ടതു മൂലം വീണ്ടും ആവശ്യകതയില്‍ കുറവ് വരികയും ഒടുവില്‍ ഒരു മാന്ദ്യത്തിലേക്ക് തന്നെ അതിനെ എത്തിക്കുകയും ചെയ്‌തു. കൊവിഡ് വ്യാപനം ഈ സാഹചര്യത്തെ കൂടുതല്‍ വഷളാക്കി. രാജ്യത്തെ തൊഴില്‍ പടയുടെ 80 ശതമാനത്തെയും തീറ്റി പോറ്റുന്നത് കാര്‍ഷിക മേഖലയും എം എസ് എം ഇ മേഖലയും ചേര്‍ന്നാണ് എന്നതിനാല്‍ പ്രസ്‌തുത മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിനു വേണ്ട നടപടികളാണ് അടിയന്തിരമായും കൈകൊള്ളേണ്ടതായിട്ടുള്ളത്.

എന്താണ് പരിഹാര മാര്‍ഗങ്ങള്‍?

വരുമാന അസമത്വം എന്ന പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കേണ്ടത് അനിവാര്യമാണ്. ഇതിലൂടെ ജനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുവാന്‍ കഴിയും. ഈ പശ്ചാത്തലത്തിലൂടെ നോക്കുമ്പോഴാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന തൊഴിലില്ലായ്‌മ കൊവിഡ് മാത്രമായി സൃഷ്‌ടിച്ച ഒന്നല്ല എന്ന് മനസിലാകുന്നത്. രൂക്ഷമായിരുന്ന ഒരു സ്ഥിതി വിശേഷത്തെ അത് ഒന്നുകൂടി വഷളാക്കി എന്നതാണ് വസ്‌തുത. അതിനാല്‍ ഈ പശ്ചാത്തലം കണക്കിലെടുത്ത് ഒരു നിശ്ചിത കാലയളവിലേക്ക്, നിലവിലുള്ള ജീവനക്കാര്‍ക്കും അതുപോലെ പുതുതായി തെരഞ്ഞെടുക്കാന്‍ പോകുന്നവര്‍ക്കും ഒരുപോലെ നല്‍കുന്ന ശമ്പളത്തില്‍, തൊഴില്‍ ദാതാക്കള്‍ക്ക് സബ്‌സിഡികള്‍ ലഭ്യമാക്കുക എന്നുള്ള ഒരു പോംവഴി ആരായാവുന്നതാണ്. അത്തരം ഒരു നീക്കം തൊഴില്‍ നഷ്‌ടങ്ങള്‍ ഒഴിവാക്കി മഹാമാരി കാലയളവില്‍ തൊഴിലാളികള്‍ക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കും.

അതേ സമയം തന്നെ അസംഘടിത തൊഴില്‍ മേഖലയിലെ തൊഴിലാളികളുടെ ദുരവസ്ഥയും അടിയന്തിരമായി പരിഗണിക്കേണ്ടതുണ്ട്. രാജ്യത്തെ തൊഴില്‍ മേഖലയുടെ 97 ശതമാനവും അസംഘടിതമാണ് എന്ന വസ്‌തുത പരിഗണിക്കുമ്പോള്‍ പ്രത്യേകിച്ചും. ഈ വിഭാഗത്തില്‍ പെടുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ തന്നെ അവര്‍ക്ക് എത്രയും പെട്ടെന്ന് തന്നെ അക്കൗണ്ടുകളിലേക്ക് പണം എത്തുന്നു എന്നും ഉറപ്പ് വരുത്തണം. അത് അവരുടെ ജീവിതത്തെ സുസ്ഥിരപ്പെടുത്തുമെന്ന് മാത്രമല്ല സമ്പദ് വ്യവസ്ഥയെ വരും കാലയളവില്‍ സംരക്ഷിച്ച് നിര്‍ത്തുകയും ചെയ്യും.

രണ്ടാമതായി തൊഴിലുറപ്പ് പദ്ധതിയിലേക്കും കാര്‍ഷിക മേഖലയിലേക്കും വന്‍ തോതില്‍ പണം നീക്കി വെക്കേണ്ടതായിട്ടുണ്ട്. അത് ഗ്രാമീണ മേഖലയിലെ ആവശ്യകത ഉത്തേജിപ്പിക്കും. തല്‍ഫലമായി ആവശ്യകതാ വളര്‍ച്ചയും വേഗത പ്രാപിക്കും. ഈ കാലഘട്ടത്തില്‍ വളരെ അനിവാര്യമായ ഒന്നാണ് അത്. 2020-21ലേക്കുള്ള ധനകമ്മി 6.2 മുതല്‍ 6.5 വരെ ശതമാനമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതിനാല്‍ കൂടുതല്‍ ചെലവിടുന്നതില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ടടിക്കാന്‍ പാടില്ല. അസാധാരണമായ ഒരു പ്രതിസന്ധിയാണ് നമ്മള്‍ നേരിട്ടു കൊണ്ടിരിക്കുന്നത് എന്നതിനാല്‍ അസാധാരണമായ നയങ്ങളും ആവശ്യമാണ് എന്ന വസ്‌തുത കണക്കിലെടുക്കുമ്പോള്‍ സര്‍ക്കാര്‍ പിന്നോട്ട് പോകാനേ പാടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.