ETV Bharat / bharat

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യക്ക് 102ാം സ്ഥാനം - ആഗോള വിശപ്പ് സൂചിക പട്ടിക

2015ല്‍ 93ാം സ്ഥാനത്തായിരുന്നു ഇന്ത്യ . മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്   ഇന്ത്യ പിറകോട്ടു പോയതായി റിപ്പോർട്ട്

ആഗോള വിശപ്പ് സൂചിക പട്ടികയില്‍ ഇന്ത്യയ്ക്ക് 102ാം സ്ഥാനം.
author img

By

Published : Oct 16, 2019, 9:29 AM IST

ന്യൂഡല്‍ഹി : ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയ്ക്ക് 102 ാം സ്ഥാനം. 117രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് 102ാം സ്ഥാനം ലഭിച്ചത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടത്തില്‍ താഴ്ന്ന റാങ്കാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. 2015ല്‍ തൊണ്ണൂറ്റ് മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യ പിറകോട്ടു പോവുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റാങ്ക് പട്ടികയില്‍ 94ാം സ്ഥാനമാണ് പാകിസ്ഥാനുളളത്. പട്ടികയില്‍ മെച്ചപ്പെട്ട റാങ്ക് നിലവാരത്തിലേക്കുയര്‍ന്നത് നേപ്പാളാണ്. രാജ്യത്തെ മെച്ചപ്പെട്ട നവജാതശിശു പരിചരണവും , മികച്ച ശുചിത്വപദ്ധതികളും അമ്മമാര്‍ക്കുള്ള ആരോഗ്യ പരിചരണവുമാണ് റാങ്ക് മെച്ചപ്പെടുത്താന്‍ നേപ്പാളിനെ സഹായിച്ചത്. ഉക്രെയ്ന്‍, തുര്‍ക്കി,ക്യൂബ,കുവൈറ്റ് ,ബെലാറസ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നിലുള്ളത്.

ഓരോ രാജ്യത്തെയും പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങളുടെ എണ്ണം ,അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, പ്രായത്തിനൊത്ത തൂക്കമില്ലായ്‌മ എന്നിവ കണക്കിലെടുത്താണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്. ഇന്ത്യയില്‍ പ്രായത്തിനൊത്ത തൂക്കമില്ലാത്ത കുഞ്ഞുങ്ങളുടെ എണ്ണം വർധിച്ചുട്ടുണ്ട്. മുന്‍ വർഷങ്ങളില്‍ 16.5 ശതമാനമായിരുന്ന നിരക്ക് ഇപ്പോള്‍ 20 ശതമാനമാണ്.

Intro:Body:

https://timesofindia.indiatimes.com/india/india-falls-to-102-in-hunger-index-8-ranks-below-pakistan/articleshow/71606116.cms

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.