ETV Bharat / bharat

ഇന്ത്യയിൽ പോഷകാഹാരക്കുറവ് വർധിക്കുന്നു - India faces the double burden of malnutrition

കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവ് ഇന്ത്യയിൽ വർധിക്കുന്നു.വളരുന്ന കുട്ടികളില്‍ സമഗ്രമായ പോഷകാഹാരം ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രിയുടെ വിപുലമായ പദ്ധതി ആണ് പോഷൻ അഭിയാൻ.

ഇന്ത്യയിൽ പോഷകാഹാരക്കുറവ് വർധിക്കുന്നു കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവ് പോഷൻ അഭിയാൻ India faces the double burden of malnutrition poshan abhiyan
ഇന്ത്യയിൽ പോഷകാഹാരക്കുറവ് വർധിക്കുന്നു
author img

By

Published : May 13, 2020, 7:46 PM IST

കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവ് ഇന്ത്യയിൽ വർധിക്കുന്നു

ഇന്ത്യയിൽ, പ്രത്യുൽപാദന പ്രായത്തിലുള്ള രണ്ട് സ്ത്രീകളിൽ ഒരാളില്‍ വിളർച്ച രോഗം കണ്ടു വരുന്നു.

ഇന്ത്യയില്‍ അഞ്ച് വയസിന് താഴെയുള്ള മൂന്ന് കുട്ടികളിൽ ഒരാളില്‍ മുരടിപ്പ് ഉണ്ടാകുന്നു. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ പ്രദേശങ്ങളില്‍ 10.1 ശതമാനം കുട്ടികളില്‍ മുരടിപ്പ് കൂടുതലാണ്

അമിതവണ്ണത്തിന്‍റെ നിരക്ക് മുതിർന്ന സ്ത്രീകളിൽ 20.7 ശതമാനവും മുതിർന്ന പുരുഷന്മാരിൽ 18.9 ശതമാനവും ആണ്

ഇന്ത്യയിലെ പോഷൻ അഭിയാന്‍റെ (നാഷണൽ ന്യൂട്രീഷൻ മിഷൻ) നേട്ടങ്ങള്‍

വളരുന്ന കുട്ടികളില്‍ സമഗ്രമായ പോഷകാഹാരം ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രിയുടെ വിപുലമായ പദ്ധതി ആണ് പോഷൻ അഭിയാൻ. ഈ ദേശീയ പോഷകാഹാര ദൗത്യം ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഒരു പ്രധാന പദ്ധതിയാണ്.

കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിൽ പോഷകാഹാരം മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. രാജസ്ഥാനിലെ ഝുന്‍ഝുനുവില്‍ 2018 മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച ഈ പദ്ധതി പോഷകാഹാരക്കുറവിന്‍റെ പ്രശ്നത്തിലേക്ക് രാജ്യത്തിന്‍റെ ശ്രദ്ധ തിരിക്കുകയും അതിനെ ഒരു മിഷൻ മോഡിൽ അഭിസംബോധന ചെയുകയും ചെയ്യുന്നു.

പോഷൻ അഭിയാൻ കഴിഞ്ഞ പത്തു വർഷമായി ഇന്ത്യയുടെ സുപ്രധാന സാമ്പത്തിക വളർച്ചയുമായി അതിന്‍റെ എല്ലാ പൗരന്മാരുടെയും ജീവിതനിലവാരം പൊരുത്തപ്പെടുന്നില്ലെന്നും സാമൂഹികവും സാമ്പത്തികവുമായ വികസന സൂചകങ്ങളുടെ കാര്യത്തിൽ സംസ്ഥാനങ്ങളിൽ വലിയ വ്യത്യാസമുണ്ടെന്നും തിരിച്ചറിയുന്നു. ട്രാൻസ്ഫോർമേഷൻ ഓഫ് അസ്പിരേഷണൽ ഡിസ്ട്രിക്റ്റ്സ് പ്രോഗ്രാം 2018 ജനുവരിയിൽ സമാരംഭിച്ചു.

28 സംസ്ഥാനങ്ങളിലെ 115 ജില്ലകളിലെ അസമത്വം, സാമൂഹിക അനീതി എന്നിവ പരിഹരിക്കുന്നതിനാണ് ഈ പദ്ധതി അവതരിക്കപ്പെട്ടത്. വികസിത ജില്ലകളിലെ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, കൃഷി, ജലസ്രോതസ്സുകൾ എന്നിവയുൾപ്പെടെയുള്ള പൊതു സേവനങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും സമഗ്രമായ ശ്രമങ്ങളിലൂടെ ദേശീയ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സമ്പദ്‌വ്യവസ്ഥയിൽ‌ പൂർണ്ണമായി പങ്കാളികളാകാനുള്ള എല്ലാ പൗരന്മാരുടേയും കഴിവ് മെച്ചപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ ജീവിതനിലവാരത്തിലെ അസമത്വം നീക്കം ചെയുക എന്നതാണ് പോഷൻ അഭിയാന്‍റെ മറ്റൊരു പ്രധാന ലക്ഷ്യം.

അവികസിത ജില്ലകളിലെ അംഗീകൃത സാമൂഹിക ആരോഗ്യ അംഗൻവാടി പ്രവർത്തകാരായ ആശ തൊഴിലാളികളുടെയും ഇടപെടൽ വർധിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. നാല് പ്രസവ കാല സന്ദർശനങ്ങൾ, ഗർഭാവസ്ഥയിയിലെ ആരോഗ്യ പരിപാലനം, വിളർച്ചയ്ക്കുള്ള ചികിത്സ, വിദഗ്ധരായ ജനന പരിചാരകരുടെ സേവനങ്ങൾ, മുലയൂട്ടൽ പരിപാലനം, ശിശു പോഷണം, ജനന ഭാരം അളക്കൽ, കുട്ടികളുടെ വളർച്ച നിരീക്ഷിക്കൽ, ഓറൽ റീഹൈഡ്രേഷൻ ലവണങ്ങൾ ഉപയോഗിച്ച് വയറിളക്കം ചികിത്സ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആശാ തൊഴിലാളികളുടെ ഇടപെടലുകളുടെ ഗുണനിലവാരവും കണക്കാക്കുന്നതിന് ആറ് മാസത്തെ ഗാർഹിക സർവേകൾ ഈ പദ്ധതിക്കു കീഴില്‍ നടത്തി. ആരോഗ്യ, പോഷകാഹാര പരിപാലനത്തില്‍ പുരോഗതി ഉണ്ടായതായി പഠനങ്ങള്‍ കാണിക്കുന്നു.

പ്രസവ കാല പരിപാലനം ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്ത ഗർഭിണികളുടെ ശതമാന വര്‍ധനവ് – 75 മുതല്‍ 90 ശതമാനം വരെയാണ്.

പ്രസവ കാല പരിപാലനം ലഭിക്കുന്നതിനായി ആദ്യ മൂന്നു മാസ കാലയളവില്‍ രജിസ്റ്റർ ചെയ്ത ഗർഭിണികളുടെ ശതമാന വര്‍ധനവ് - 45 മുതല്‍ 55 ശതമാനം

ആശുപത്രി പ്രസവത്തിലെ വര്‍ധന – 65 മുതല്‍ 78 ശതമാനം

ജനിച്ചപ്പോള്‍ തന്നെ ഭാരം രേഖപ്പെടുത്തിയ ശിശുക്കളുടെ ശതമാനം - 78 മുതല്‍ 82 ശതമാനം

പ്രസവിച്ചയുടനെ മുലയൂട്ടാൻ തുടങ്ങിയ അമ്മമാരുടെ ശതമാന വർദ്ധനവ് - 33 മുതല്‍ 47 ശതമാനം

പ്രസവശേഷം ആറുമാസത്തോളം മുലയൂട്ടിയ അമ്മമാരുടെ ശതമാന വർദ്ധന - 55 മുതല്‍ 60 ശതമാനം

കുറഞ്ഞ ശരീരഭാരത്തോടെ ജനിക്കുന്ന ശിശുക്കളുടെ ശതമാനത്തിൽ മാറ്റം – 25 ശതമാനത്തില്‍ നിന്നു 15 ശതമാനം എന്നിങ്ങനെയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.