ETV Bharat / bharat

കുൽഭൂഷൺ ജാദവിന്‍റെ ജീവൻ രക്ഷിക്കാനുള്ള നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്ന് ഇന്ത്യ

author img

By

Published : Jul 10, 2020, 7:28 AM IST

വധശിക്ഷക്കെതിരെ പുനപരിശോധന ഹര്‍ജി സമർപ്പിക്കാൻ കുൽഭൂഷൺ തയ്യാറായില്ലെന്ന് പാകിസ്ഥാൻ അറിയിച്ചതിനെ തുടർന്ന് ജാദവിനെ സംരക്ഷിക്കുന്നതിനും ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനും ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു

Kulbhushan Jadhav case  Pakistani military  Anurag Srivastava  International Court of Justice  Islamabad High Court  കുൽഭൂഷൺ ജാദവ്  പാകിസ്ഥാൻ വാദം  ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ  അന്താരാഷ്‌ട്ര നീതിന്യായ കോടതി
കുൽഭൂഷൺ ജാദവിന്‍റെ ജീവൻ രക്ഷിക്കാനുള്ള നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്ന് ഇന്ത്യ

ന്യൂഡൽഹി: കുൽഭൂഷൺ ജാദവ് കേസുമായി ബന്ധപ്പെട്ട എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ സൈനിക കോടതി ശിക്ഷ വിധിച്ചതിനെതിരെ പുനപരിശോധന ഹര്‍ജി സമർപ്പിക്കാൻ കുൽഭൂഷൺ തയ്യാറായില്ലെന്ന് പാകിസ്ഥാൻ അറിയിച്ചതിനെ തുടർന്നാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ പൗരന്‍റെ ജീവൻ സംരക്ഷിക്കാനുള്ള നിയമപരമായ സാധ്യതകൾ പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു.

വിരമിച്ച ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ ജാദവിനെ 2017 ഏപ്രിലിൽ ചാരവൃത്തി, ഭീകരവാദം എന്നീ കുറ്റങ്ങൾ ചുമത്തി പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചു. വിധിക്കെതിരെ ഇന്ത്യ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി വധശിക്ഷ തടഞ്ഞു. കഴിഞ്ഞ വർഷം ജാദവിന്‍റെ വധശിക്ഷയിൽ പാകിസ്ഥാൻ ഫലപ്രദമായ പുനരവലോകനം നടത്തണമെന്ന് ഹേഗ് ആസ്ഥാനമായ കോടതി നിർദേശിച്ചു. വധശിക്ഷക്കെതിരെ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ പുനപരിശോധന ഹര്‍ജി നൽകാൻ ജാദവ് വിസമ്മതിച്ചതായി പാകിസ്ഥാൻ ബുധനാഴ്‌ച അറിയിച്ചു. പാകിസ്ഥാന്‍റെ വാദം പ്രഹസനമാണെന്നും അവകാശങ്ങൾ ഉപേക്ഷിക്കാൻ ജാദവിനെ നിർബന്ധിക്കുകയും ചെയ്‌തതായി ഇന്ത്യ ആരോപിച്ചു. അന്താരാഷ്‌ട്ര നീതിന്യായ കോടതി വിധിയെ മറികടക്കാനുള്ള പാക് ശ്രമമാണെന്നും ശ്രീവാസ്‌തവ പറഞ്ഞു. ജാദവിനെ സംരക്ഷിക്കുന്നതിനും ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനും ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.