ന്യൂഡൽഹി: രാജ്യത്ത് 45,230 പേർക്ക് കൂടി കൊവിഡ്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 82,29,313 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 496 പേർ രോഗം ബാധിച്ച് മരിച്ചു. നിലവിൽ 5,61,908 പേർ ചികിത്സയിലാണ്. 53,285 പേർ രോഗമുക്തിനേടി. ആകെ രോഗമുക്തരുടെ എണ്ണം 75,44,798 ആയി. ദേശീയ വീണ്ടെടുക്കൽ നിരക്ക് 91.54 ശതമാനമായി.
കഴിഞ്ഞ 24 മണിക്കൂറിൽ 8,55,800 സാമ്പിൾ പരിശോധനകൾ നടത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ വ്യാപനമുള്ള സംസ്ഥാനങ്ങൾ യഥാക്രമം മഹാരാഷ്‌ട്ര, കേരളം എന്നിവയാണ്.