ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. 52,972 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 771 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,03,696 ആയി ഉയർന്നു. ഇതിൽ 5,79,357 പേർ ചികിത്സയിൽ തുടരുമ്പോൾ 11,86,203 പേർ രോഗമുക്തി നേടി. 38,135 പേർ മരിച്ചു.
ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ 1,48,843 പേർ ചികിത്സയിൽ തുടരുമ്പോൾ 15,576 പേർ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 4,41,228 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 56,998 പേർ ചികിത്സയിൽ തുടരുമ്പോൾ 4,132 പേർ മരിച്ചു. ഡൽഹിയിൽ 10,356 പേർ ചികിത്സയിൽ തുടരുമ്പോൾ 1,23,317 പേർ രോഗമുക്തി നേടി. 4,004 പേർ മരിച്ചു.
ഞായറാഴ്ച വരെ രണ്ട് കോടിയിലധികം സാമ്പിളുകൾ ഇന്ത്യയിൽ പരിശോധിച്ച് കഴിഞ്ഞു. 3,81,027 പരിശോധനകൾ കൂടി നടത്തിയതോടെ ആകെ കൊവിഡ് പരിശോധനകളുടെ എണ്ണം 2,02,02,858 ആയി ഉയർന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.