ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി. ഇന്ന് മൂന്ന് പേരാണ് മരിച്ചത്. കേരളത്തിന് പുറമേ മധ്യപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ മധ്യപ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
ഇന്ന് മാത്രം 21 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 66 ആയി. മൂന്നാമത്തെ മരണമാണ് ബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 227 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 1251 ആയി. നിലവില്‍ 1117 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. പുതുതായി അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധിച്ചതോടെ മഹാരാഷ്‌ട്രയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 225 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര. വൈറസ് വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ രാജ്യത്ത് പത്ത് സ്ഥലങ്ങളെ ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. നിസാമുദീന്‍, ദില്‍ഷാദ്, നോയിഡ, മീററ്റ്, മുംബൈ, പൂനെ എന്നിവിടങ്ങള്‍ക്ക് പുറമെ പത്തനതിട്ടയും, കാസര്‍കോടും ഹോട്‌സ്‌പോട്ടുകളാണ്.