ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ നിന്ന് കൂടുതൽ സൈനികരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ ഓൺ ഇന്ത്യ ചൈന ബോർഡർ അഫയേഴ്സ് വ്യാഴാഴ്ച യോഗം ചേരും. ഡബ്ല്യുഎംസിസിയുടെ പതിനേഴാമത് യോഗം കഴിഞ്ഞ മാസം നടന്നിരുന്നു. ഡബ്ല്യുഎംസിസി ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ഇരുവശത്തുനിന്നുമുള്ള ജോയിന്‍റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരാണ്. ഉഭയകക്ഷി കരാറും പ്രോട്ടോക്കോളുകളുടെ പുനഃസ്ഥാപനവും അനുസരിച്ച് നിയന്ത്രണ രേഖയിൽ നിന്ന് സൈനികരെ പിരിച്ചു വിടാൻ ഇരു രാജ്യങ്ങളും സമ്മതിച്ചിരുന്നു. സൈനിക, നയതന്ത്ര ചർച്ചകൾക്ക് ശേഷവും ഫിംഗർ ഏരിയ, ഡെപ്സാങ് സമതലങ്ങൾ, ഗോഗ്ര എന്നിവിടങ്ങളിൽ പ്രശ്നങ്ങൾ ഉയർന്നിരുന്നു. ചൈനീസ് സൈനികർ ഇപ്പോൾ മൂന്നുമാസത്തിലേറെയായി ഫിംഗർ പ്രദേശത്ത് തമ്പടിക്കുന്നുണ്ട്.
ഇന്ത്യ-ചൈന സംഘർഷം; ഡബ്ല്യുഎംസിസി യോഗം നാളെ - ഇന്ത്യ-ചൈന സംഘർഷം
ഡബ്ല്യുഎംസിസിയുടെ പതിനേഴാമത് യോഗം കഴിഞ്ഞ മാസം നടന്നിരുന്നു.