ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനുള്ള 22-ാമത് ഉന്നത തല പ്രതിനിധികളുടെ പ്രത്യേക യോഗം ന്യൂഡല്‍ഹിയില്‍ ശനിയാഴ്‌ച ചേരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ പ്രതിനിധി സംഘത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ നയിക്കും.
ചൈനീസ് സംഘത്തെ സംസ്ഥാന കൗണ്‍സിലറും വിദേശകാര്യ മന്ത്രിയുമായ വാങ്‌യി നയിക്കും. അതിര്‍ത്തി തര്‍ക്കം പരിഹിരിക്കുക ശ്രമകരമായ ജോലിയാണെന്ന് കഴിഞ്ഞ 22 യോഗങ്ങളിലും വ്യക്തമായതാണ്. എന്നിരുന്നാലും സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ചൈന യഥാര്‍ഥ നിയന്ത്രണ രേഖ പാലിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് സീ ജിന്‍പിങ്ങുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.