ETV Bharat / bharat

ഇന്ത്യ-ചൈന അതിർത്തി തര്‍ക്കം; പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ബ്രിഗേഡ് കമാൻഡർ തല യോഗം - ഇന്ത്യ-ചൈന അതിർത്തി തര്‍ക്കം

കിഴക്കൻ ലഡാക്കിലാണ് ചൈന നിയന്ത്രണ രേഖ ലംഘിച്ച് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്. ഇന്ത്യൻ സൈന്യം ഈ നീക്കം പ്രതിരോധിച്ചതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ പരിഹരിക്കാൻ നയതന്ത്രതലത്തിലുള്ള ചർച്ച നടന്നുവരികയാണെന്നും സൈന്യം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു

Galwan valley  Indo China Standoff  India China news  general level talks between India and China  Pangong Tso  Chushul  Indo China border tension  ഇന്ത്യ-ചൈന അതിർത്തി തര്‍ക്കം  ബ്രിഗേഡ് കമാൻഡർ തല യോഗം
ഇന്ത്യ-ചൈന അതിർത്തി തര്‍ക്കം: ബ്രിഗേഡ് കമാൻഡർ തല യോഗം നടക്കുന്നു
author img

By

Published : Sep 1, 2020, 2:01 PM IST

ഡൽഹി: ലഡാക്കിൽ വീണ്ടും അതിക്രമിച്ച് കയറാനുള്ള ചൈനീസ് പട്ടാളത്തിന്‍റെ ശ്രമം പരാജയപ്പെടുത്തിയെന്ന് ഇന്ത്യൻ സൈന്യം. ഗാൽവാൻ അതിർത്തിയിൽ വീണ്ടും ഇന്ത്യാ ചൈന സംഘർഷമെന്ന് റിപ്പോർട്ടുകൾ. പാംഗോങ്ങ് തടാക തീരത്ത് വീണ്ടും യഥാർത്ഥ അതിർത്തി ലംഘിക്കാൻ ചൈന ശ്രമം നടത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ചൈനയുടെ ശ്രമത്തെ ഇന്ത്യൻ സേന ശക്തമായി പ്രതിരോധിച്ചു. പാംഗോങ്ങ് അതിർത്തിയിൽ സംഘർഷമുണ്ടായ വിവരം ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിന്‍റെ വ്യക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.

ശനി, ഞായർ ദിവസങ്ങളിലാണ് ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായതെന്നും ഇന്ത്യൻ ആർമി വാർത്താക്കുറിപ്പിൽ അറിയിച്ചു. കിഴക്കൻ ലഡാക്കിലാണ് ചൈന നിയന്ത്രണ രേഖ ലംഘിച്ച് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചത്. ഇന്ത്യൻ സൈന്യം ഈ നീക്കം പ്രതിരോധിച്ചതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ പരിഹരിക്കാൻ നയതന്ത്രതലത്തിലുള്ള ചർച്ച നടന്നുവരികയാണെന്നും സൈന്യം വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. സംഘർഷാവസ്ഥ പരിഹരിക്കാൻ ബ്രിഗേഡ്, കമാൻഡർ തലത്തിലുള്ള യോഗം പുരോഗമിക്കുകയാണെന്ന് കരസേന വക്താവ് കേണൽ അമാൻ ആനന്ദ് പറഞ്ഞു. ഇന്നലെ രണ്ട് റൗണ്ട് ചര്‍ച്ചകല്‍ നടന്നുവെങ്കിലും ഒരു സമവായത്തില്‍ എത്താന്‍ കഴിയാത്തതിനാല്‍ ഇന്നും യോഗം തുടരുകയാണെന്നും റിപ്പോര്‍ട്ട്.

പാംഗോങ് തടാക തീരത്ത് നടന്ന ചൈനയുടെ നീക്കമാണ് ഇന്ത്യൻ സൈനികർ പരാജയപ്പെടുത്തിയത്. അതേസമയം ചർച്ചകളിലൂടെ സമാധാനം പുനസ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. ജൂൺ 15ന് ഉണ്ടായ ഏറ്റുമുട്ടലിനുശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മില്‍ ഏറ്റുമുട്ടുന്നത്. അതേസമയം സംഘർഷത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, എന്നാൽ സംഭവത്തിന് ശേഷം മേഖലയിൽ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് സംഘർഷം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ രണ്ടുമണിക്കൂറോളം നീണ്ട ടെലിഫോണിക് സംഭാഷണത്തിനൊടുവിലാണ് ഇരു രാജ്യങ്ങളും സൈനികരെ പിൻവലിക്കാൻ തീരുമാനിച്ചത്.

സംഘർഷം ലഘൂകരിക്കാനായി ബ്രിഗേഡിയർ-കമാൻഡർ തല ചർച്ചകൾ നടക്കുകയാണ്. ചുഷുൽ താഴ്‌വരയിലാണ് ഫ്ലാഗ് മീറ്റെന്ന് സൈനികവൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്രയും കാലം ദക്ഷിണ തീരത്തു കൂടിയായിരുന്നു ചൈനീസ് ആക്രമണങ്ങൾ നടന്നിരുന്നത്. സമാധാന പൂർണ്ണമായ പരിഹാരമാണ് ഇന്ത്യൻ സൈന്യം ആഗ്രഹിക്കുന്നത് എങ്കിലും ഇന്ത്യയുടെ അതിർത്തികൾ കാത്തുരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും കരസേന അധികൃതർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.