ETV Bharat / bharat

ഐടിബിപി മേധാവി ലഡാക്കിലെ സംഘര്‍ഷബാധിത പ്രദേശങ്ങൾ സന്ദർശിച്ചു - യഥാർത്ഥ നിയന്ത്രണ രേഖ

പ്രദേശങ്ങളിലെ ഐടിബിപി സൈന്യത്തിന്‍റെ തയ്യാറെടുപ്പുകളും കരസേനയുമായുള്ള സഹകരണവും വിശകലനം ചെയ്യാനാണ് മേധാവി ആറ് ദിവസത്തെ സന്ദർശനം നടത്തിയത്

ന്ത്രണ രേഖ ഐടിബിപി
ഐടിബിപി മേധാവി ലഡാക്കിലെ പ്രശ്നബാധിത പ്രദേശങ്ങൾ സന്ദർശിച്ചു
author img

By

Published : Sep 4, 2020, 8:30 PM IST

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) മേധാവി എസ്.എസ്. ദേശ്വാൾ അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ചു. പ്രദേശങ്ങളിലെ ഐടിബിപി സൈന്യത്തിന്‍റെ തയ്യാറെടുപ്പുകളും കരസേനയുമായുള്ള സഹകരണവും വിശകലനം ചെയ്യാനാണ് ദേശ്വാൾ ആറ് ദിവസത്തെ സന്ദർശനം നടത്തിയത്.

അയ്യായിരത്തിലധികം ഐടിബിപി സൈനികർ ലഡാക്കിൽ നിലയുറപ്പിച്ചിരിക്കെ, കഴിഞ്ഞ ആറ് ദിവസങ്ങളായി കിഴക്കൻ ലഡാക്ക് സെക്ടറിലെ ഉപമേഖല വടക്ക് മുതൽ ഉപമേഖല തെക്ക് വരെയുള്ള അതിർത്തിയിലെ എല്ലാ പ്രദേശങ്ങളിലും ദേശ്വാൽ പര്യടനം നടത്തി.

സന്ദർശന വേളയിൽ ഐടിബിപി മേധാവി തന്‍റെ സൈനികരുമായി ഇടപഴകുകയും ചൈനയുടെ അതിക്രമ ശ്രമങ്ങളെ തടയുന്നതിനായി നിയന്ത്രണ രേഖയിൽ നടത്തിയ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് സൈനികരെ അഭിനന്ദിക്കുകയും ചെയ്തു. ഇൻസ്പെക്ടർ ജനറലുകളായ ദൽജീത് ചൗധരി, മനോജ് സിങ് റാവത്ത് എന്നിവരുൾപ്പെടെയുള്ള സീനിയർ അഡ്മിനിസ്ട്രേഷൻ, ഓപ്പറേഷൻ ഓഫീസർമാരുമൊത്താണ് ദേസ്വാൾ സന്ദർശനം നടത്തിയത്. ലഡാക്കിലെ മുതിർന്ന സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പ്രദേശത്തിന്‍റെ സുരക്ഷ ചുമതലയുള്ള രണ്ട് സേനകളും തമ്മിൽ പൂർണ സഹകരണവും ഏകോപനവും ഉറപ്പ് നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.