ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത്, കൊവിഡ് രോഗികൾക്കുള്ള കിടക്കകളുടെയും വെന്‍റിലേറ്ററുകളുടെയും എണ്ണം വർധിപ്പിക്കാൻ ഡൽഹി ഹൈക്കോടതി ആം ആദ്മി സർക്കാരിനും കേന്ദ്രത്തിനും നിർദേശം നൽകി. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൊവിഡ് രോഗികൾക്ക് 9,179 കിടക്കകളുണ്ടെന്നും അതിൽ 4,914 എണ്ണം മാത്രമേ ഉപയോഗിച്ചിട്ടുള്ളെന്നും ഡൽഹി സർക്കാർ അറിയിച്ചു. മൊത്തം 569 വെന്‍റിലേറ്ററുകളിൽ 254 എണ്ണം ലഭ്യമാണെന്നും ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. ദേശീയ തലസ്ഥാനത്തെ എല്ലാ ആശുപത്രികളും അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് കൃത്യമായ കണക്കുകൾ നൽകണമെന്നും ഇപ്രകാരം കൊവിഡ് -19 ബാധിതരാണെങ്കിൽ ഏത് ആശുപത്രിയിൽ പോകണമെന്ന് പൊതുജനങ്ങൾക്ക് മുൻകൂട്ടി അറിയാനാകുമെന്നും കോടതി പറഞ്ഞു. കിഴക്കൻ ഡൽഹിയിലെ ഡിഫൻസ് കോളനിയിൽ കണ്ടെയ്ൻമെന്‍റ് മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും കൊവിഡ് രോഗികൾക്ക് മതിയായ കിടക്കകളുടെ ലഭ്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി അഭിഭാഷകർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്.
ഡൽഹിയിലെ കൊവിഡ് രോഗികൾക്ക് വേണ്ട സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതി - COVID-19 patients:
കൊവിഡ് രോഗികൾക്ക് 4265 കിടക്കകളുണ്ടെന്നും മൊത്തം 569 വെന്‍റിലേറ്ററുകളിൽ 254 എണ്ണം ലഭ്യമാണെന്നും ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു