ETV Bharat / bharat

തെലങ്കാനയിൽ യുവാവ്‌ ഭാര്യയെ കഴുത്തിൽ ഷോൾ മുറുക്കി കൊന്നു - ഭാരത്‌ വാർത്ത

ബുജ്ജി നാഗ റെഡ്ഡിക്ക്‌ വേറൊരു യുവതിയുമായുള്ള പ്രണയമാണ്‌ കൊലപാതകത്തിൽ കലാശിച്ചതെന്നാണ്‌ പൊലീസ്‌ നിഗമനം.

യുവാവ്‌ ഭാര്യയെ കഴുത്തിൽ ഷോൾ മുറുക്കി കൊന്നു  man strangled his wife to death with a shawl  telangana news  തെലങ്കാന വാർത്ത  ഭാരത്‌ വാർത്ത  bharat news
തെലങ്കാനയിൽ യുവാവ്‌ ഭാര്യയെ കഴുത്തിൽ ഷോൾ മുറുക്കി കൊന്നു
author img

By

Published : Feb 6, 2021, 11:25 AM IST

ഹൈദരാബാദ്‌: തെലങ്കാനയിൽ യുവാവ്‌ ഭാര്യയെ കഴുത്തിൽ ഷോൾ മുറുക്കി കൊന്നു. തെലങ്കാനയിലെ കമ്മം ജില്ലയിലാണ്‌ സംഭവം. മുംബൈയിൽ എഞ്ചിനീയറായ ബുജ്ജി നാഗ റെഡ്ഡിയാണ്‌ ഭാര്യ നവ്യ റെഡ്ഡിയെ കഴുത്തിൽ ഷോൾ മുറുക്കി കൊന്നത്‌. ബുജ്ജി നാഗ റെഡ്ഡിക്ക്‌ വേറൊരു യുവതിയുമായുള്ള പ്രണയമാണ്‌ കൊലപാതകത്തിൽ കലാശിച്ചതെന്നാണ്‌ പൊലീസ്‌ നിഗമനം. അതേസമയം ഇയാളുമായി പ്രണയത്തിലായിരുന്ന യുവതി ട്രെയിനിന്‌ മുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു.

2020 ഡിസംബർ ഒൻപതിനായിരുന്നു ബുജ്ജി റെഡ്ഡിയും നവ്യയുമായുള്ള വിവാഹം . എഞ്ചിനീയറിംങ്‌ രണ്ടാം വർഷ വിദ്യാർഥിയായിരുന്നു നവ്യ. കോളജിൽ കൊണ്ടുവിടാം എന്ന്‌ പറഞ്ഞ്‌ ഇയാൾ ഭാര്യയെ ബൈക്കിൽ കൊണ്ടുപോകുകയും പാതിവഴിയിൽ വെച്ച്‌ ഉറക്ക ഗുളിക കലർത്തിയ ജ്യൂസ്‌ വാങ്ങി നൽകിയതിന്‌‌ ശേഷം ആളൊഴിഞ്ഞിടത്ത്‌ വെച്ച്‌ നവ്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലുകയായിരുന്നു. തുടർന്ന്‌ ഭാര്യയെ കാണാനില്ലെന്ന്‌ കാണിച്ച്‌ ഇയാൾ പൊലീസിൽ പരാതിപ്പെട്ടു. പൊലീസ്‌ നടത്തിയ അന്വേഷണത്തിൽ ഇരുവരും ബൈക്കിൽ പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന്‌ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.