ETV Bharat / bharat

തെലങ്കാനയിൽ പിതാവ് മകളെ കഴുത്തറുത്ത് കൊന്നു - പിതാവ് മകളെ കഴുത്തറുത്ത കൊന്നു

സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് മകളെ കൊന്നതെന്ന് പ്രതി മൊഴി നൽകി.

father stabbed his daughter  father killed daughter  crime news  പിതാവ് മകളെ കൊന്നു  പിതാവ് മകളെ കഴുത്തറുത്ത കൊന്നു  സംഗറെഡ്ഡി
തെലങ്കാനയിൽ പിതാവ് മകളെ കഴുത്തറുത്ത് കൊന്നു
author img

By

Published : May 3, 2020, 8:15 AM IST

ഹൈദരാബാദ്: തെലങ്കാനയിൽ നാല്‌ വയസുകാരിയായ മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. സംഗറെഡ്ഡി ജില്ലയിൽ വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. 35 വയസുകാരനായ പ്രതിക്ക് രണ്ട് പെൺമക്കളും ഒരു മകനുമാണുള്ളത്. സംഭവം നടന്ന ദിവസം അർധരാത്രി ഇയാൾ മൂത്ത മകളെ കാണാനില്ലെന്ന് പറഞ്ഞ് നിലവിളിച്ചു. തുടർന്ന് നടന്ന തെരച്ചിലിൽ വീടിന് സമീപത്ത് നിന്ന് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തിനിടെ സംശയം തോന്നിയ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്‌തു. ഇതോടെ പ്രതി കുറ്റം സമ്മതിച്ചു. താനൊരു കൂലിപ്പണിക്കാരനാണെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് മകളെ കൊന്നതെന്നുമാണ് പ്രതി മൊഴി നൽകിയത്. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.