ന്യൂഡല്‍ഹി: സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്‍റെ ശ്രീനഗർ സെക്ടറിലെ ഇൻസ്പെക്ടർ ജനറലായി (ഐജി) വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിച്ചു. 1996 ബാച്ച് തെലങ്കാന കേഡറിലെ ഐപിഎസ് ഓഫീസർ ചാരു സിൻഹ ശ്രീനഗർ മേഖലയിലെ സിആർപിഎഫ് ഇൻസ്പെക്ടർ ജനറലാകും.
ചാരു സിൻഹ നേരത്തെ ബിഹാർ മേഖലയിൽ സിആർപിഎഫ് ഐജിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചാരു സിന്‍ഹയുടെ നേതൃത്വത്തില്‍ ബിഹാറില്‍ വിവിധ നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. പിന്നീട്, ജമ്മുവിലേക്ക് മാറ്റി. അവിടെയും മികച്ച സേവനം കാഴ്‌ചവച്ചു. ചാരു സിന്‍ഹയെ ശ്രീനഗർ മേഖലയിൽ നിയമിക്കാൻ തിങ്കളാഴ്ചയാണ് പുതിയ ഉത്തരവ് വന്നത്.