ന്യൂഡല്‍ഹി: നയതന്ത്രമറിയാത്ത വ്യക്തിയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക വക്താവ് രവീഷ് കുമാര്‍. നിയന്ത്രണ രേഖ കടക്കാനുള്ള കാത്തിരിപ്പിലാണ് ജനങ്ങളെന്ന ഇമ്രാന്‍ ഖാന്‍റെ പ്രസ്‌താവനക്കെതിരെയാണ് രവീഷ് കുമാര്‍ പ്രതികരിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയില്‍ നിന്നും ആദ്യമായിട്ടല്ല ഇത്തരത്തില്‍ പ്രകോപനപരമായ പ്രസ്‌താവനകൾ ഉണ്ടാകുന്നത്. അന്താരാഷ്‌ട്ര ബന്ധങ്ങൾ എങ്ങനെയാണ് നിലനിർത്തേണ്ടതെന്ന് അറിയാത്ത വ്യക്തിയാണ് അദ്ദേഹം. സ്വന്തം പദവിയിലിരിക്കാന്‍ അദ്ദേഹം അനർഹനാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും രവീഷ് കുമാര്‍ പറഞ്ഞു.
തീവ്രവാദിയായ ഹാഫിസ് സയിദിന് വേണ്ടി ഐക്യരാഷ്‌ട്ര സഭയെ സമീപിച്ച പാകിസ്ഥാന്‍ നടപടിക്കെതിരെയും രവീഷ് കുമാര്‍ വിമര്‍ശനമുന്നയിച്ചു. ഹാഫിസ് സയിദ് ആഗോള ഭീകരനും മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചയാളുമാണ്. അങ്ങനെയൊരാളെ സംരക്ഷിക്കുന്ന രാജ്യം തങ്ങൾ ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കാന്‍ തയാറാവുകയെന്നും ഇത് പാകിസ്ഥാന്‍റെ ഇരട്ടമുഖമാണ് വ്യക്തമാക്കുന്നതെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.