പുൽവാമ ആക്രമണത്തിൽ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ. സമാധാനത്തിന് ഒരു അവസരം നൽകണം എന്നാണ് അദ്ദേഹം പറഞ്ഞത്. കൃത്യമായ തെളിവുകൾ തന്നാൽ കൃത്യമായ നടപടികൾ സ്വീകരിക്കാം എന്ന് ഇമ്രാൻ ഖാൻ പ്രതികരിച്ചു. പഠാന്റെ മകനെങ്കിൽ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരമാർശത്തിനാണ് പാക് പ്രധാനമനത്രിയുടെ പ്രതികരണം.
ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ആശംസയറിയിച്ച് മോദി വിളിച്ചിരുന്നു, ദാരിദ്രത്തിനും നിരക്ഷതയ്ക്കും എതിരായി പോരാടം എന്നായിരുന്നു അന്നു മോദി പറഞ്ഞത്. താൻ പഠാന്റെ മകനാണെന്നും സത്യം മാത്രമേ ചെയ്യുകയുള്ളൂ എന്നുമായിരുന്നു അന്നു ഇമ്രാൻ ഖാന്റെ പ്രതികരണം. ഇതാണ് മോദിയുടെ ഇന്നലത്തെ പരാമർശത്തിന് കാരണം.
ആഗോള തലത്തിൽ ഭീകരാക്രമണത്തെ എതിർക്കുന്ന പ്രവണതയാണുള്ളത്. ആക്രമിച്ചവരെ ശിക്ഷിക്കുമെന്ന നിലപാട് ങ്ങൾക്ക് എന്ന് മോദി ഇന്നലെ രാജസ്ഥാനിൽ നടന്ന റാലിയിൽ പറഞ്ഞിരുന്നു. വേദന സഹിക്കില്ലെന്നും ഭീകരവാദം തകർക്കാൻ അറിയാമെന്നും മോദി കൂട്ടിച്ചേർത്തു.