ബെംഗളൂരു: ഐ.എം.എ പോന്‍സി അഴിമതി കേസിലെ പ്രതി മുൻ ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ തൂങ്ങിമരിച്ചു. അഴിമതി കേസിൽ 1.5 കോടി കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെട്ട വിജയ് ശങ്കറാണ് മരിച്ചത്. വിജയ് ശങ്കറിന്‍റെ മരണത്തിൽ അസ്വാഭികതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ ഭാസ്‌കർ റാവു പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് ശങ്കറിനും ബെംഗളൂരു നോർത്ത് ഡിവിഷനിലെ മുൻ സബ് ഡിവിഷൻ ഓഫീസർ എൽസി നാഗരാജ്, ബെംഗളൂരു നോർത്ത് ഡിവിഷനിലെ സബ് ഡിവിഷൻ ഓഫീസർ വില്ലേജ് അക്കൗണ്ടന്‍റ് മഞ്ജുനാഥ് എന്നിവർക്കെതിരെയും സിബിഐ കേസെടുത്തത്. മഞ്ജുനാഥ് വഴി ശങ്കറും നാഗരാജും ഐഎംഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്‌ടർമാരിൽ നിന്ന് കൈക്കൂലി വാങ്ങിയതായാണ് ആരോപണം. ഐഎംഎ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച അന്വേഷണത്തിൽ അനുകൂലമായ റിപ്പോർട്ട് സർക്കാരിന് കൈമാറിയെന്നും കൈക്കൂലി വാങ്ങിയെന്നുമാണ് കേസ്.
ഐ.എം.എ പോന്‍സി അഴിമതി കേസിലെ പ്രതി മുൻ ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ തൂങ്ങിമരിച്ചു - Former Deputy Commissioner commits suicide
അഴിമതി കേസിൽ 1.5 കോടി കൈക്കൂലി വാങ്ങിയെന്ന് ആരോപിക്കപ്പെട്ട വിജയ് ശങ്കറിന്‍റെ മരണത്തിൽ അസ്വാഭികതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ ഭാസ്‌കർ റാവു പറഞ്ഞു.