ബിഹാർ തെരഞ്ഞെടുപ്പ്; എൽജെപി നേതാവ് ചിരാഗ് പാസ്വാൻ ഗയയിലെത്തി - Chirag Paswan to party workers during Gaya visit
ബിഹാർ ഫസ്റ്റ്, ബിഹാരി ഫസ്റ്റ്' എന്നതാണ് തന്‍റെ ലക്ഷ്യമെന്നും ചിരാഗ് പാസ്വാൻ.
പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവ് ചിരാഗ് പാസ്വാൻ ഗയ സന്ദർശനം നടത്തി. രാം വിലാസ് പാസ്വാന്‍റെ സാന്നിധ്യമില്ലാതെ ഇത് തന്‍റെ ആദ്യ തെരഞ്ഞെടുപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ ഒറ്റയ്ക്കാണ്. പക്ഷെ, നിങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കാൻ പരമാവധി ശ്രമിക്കും. കഴിയുന്നത്ര ആളുകളെ സന്ദർശിക്കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.
'ബിഹാർ ഫസ്റ്റ്, ബിഹാരി ഫസ്റ്റ്' എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾക്ക് വിജയം ഉറപ്പാക്കാൻ കഠിനമായി പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചിരാഗിന്‍റെ പിതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാൻ ഈ മാസം ആദ്യമാണ് മരിച്ചത്. എൽജെപി മേധാവി ബുധനാഴ്ച പലിഗഞ്ചിൽ റോഡ്ഷോ നടത്തി.