ETV Bharat / bharat

കൊവിഡ് 19നെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിന് ഐസിഎംആറും ബിബിഎല്ലും ചേർന്ന് പ്രവർത്തിക്കും - ബിബിഐൽ

ഗവേഷണത്തിനും വികസനത്തിനും ഉൽ‌പാദന ശേഷികൾക്കും പേരുകേട്ട ബയോടെക്‌നോളജി കമ്പനിയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ബി‌ബി‌എൽ. ഗുരുതരമായ രോഗങ്ങൾക്കുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിനായും ബിബിഎല്‍ പ്രവര്‍ത്തിക്കുന്നു

icmr covid19 vaccine ICMR partners with BBIL coronavirus vaccine ന്യൂഡൽഹി ഇന്ത്യയുടെ അപെക്സ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഐസിഎംആർ ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡ് ബിബിഐൽ എൻ‌ഐ‌വി
കൊവിഡ് -19 നായുള്ള വാക്സിൻ വികസിപ്പിക്കുന്നതിന് ഐസിഎംആർ,ബിബിഐൽ ചേർന്ന് പ്രവർത്തിക്കും
author img

By

Published : May 9, 2020, 10:23 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ അപെക്സ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐസിഎംആർ) ഭാരത് ബയോടെക് ഇന്‍റർനാഷണൽ ലിമിറ്റഡുമായി (ബിബിഐൽ) ചേർന്ന് പ്രവർത്തിക്കും. കൊവിഡ് -19നെതിരായ വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനായാണ് ഇരുവിഭാഗങ്ങളും ചേർന്ന് പ്രവർത്തിക്കുന്നത്. കൊവിഡ് -19നെ പ്രതിരോധിക്കുന്നതിനുള്ള വാക്സിൻ വികസിപ്പിക്കുന്നതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ബി‌ബി‌എല്ലും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഐ‌സി‌എം‌ആറിന്‍റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഉദ്യോഗസ്ഥർ ഇടിവി ഭാരതിനോട് പറഞ്ഞു.

രണ്ട് പങ്കാളികൾക്കിടയിലും വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്ന് അധികൃതർ പറഞ്ഞു. വാക്സിൻ വികസനത്തിന് ഐ‌സി‌എം‌ആർ, എൻ‌ഐ‌വിക്കും ബി‌ബി‌എല്ലിനും എല്ലാ പിന്തുണയും നൽകും. ഗവേഷണത്തിനും വികസനത്തിനും ഉൽ‌പാദന ശേഷികൾക്കും പേരുകേട്ട ബയോടെക്‌നോളജി കമ്പനിയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ബി‌ബി‌എൽ. ഗുരുതരമായ രോഗങ്ങൾക്കുള്ള വാക്സിൻ വികസിപ്പിക്കുന്നതിനായും ബിബിഎല്‍ പ്രവര്‍ത്തിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.