ന്യൂഡൽഹി: വനിതാ ശിശു വികസന മന്ത്രാലയത്തിലെ സെക്രട്ടറിയായി അജയ് ടിര്‍ക്കി ചുമതലയേറ്റു. 1987ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം രബീന്ദ്ര പന്‍വാര്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് ചുമതലയേല്‍ക്കുന്നത്. സെക്രട്ടറിയായി ചുമതലയേൽക്കുന്നതിന് മുമ്പ് അതേ മന്ത്രാലയത്തിൽ സ്പെഷ്യൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്നു.
2017 ൽ ഇന്ത്യൻ സർക്കാർ മാനവ വിഭവശേഷി മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചു.2004 മുതൽ 2009 വരെ അദ്ദേഹം പ്രതിരോധ മന്ത്രാലയത്തിന്റെ ഡയറക്ടറായും ജോയിന്റ് സെക്രട്ടറിയായും ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്നു. 2015 മുതൽ 2017 വരെ മധ്യപ്രദേശ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ടർകി.മെഡിക്കൽ വിദ്യാഭ്യാസം, തൊഴിൽ, ഗ്രാമവികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത് പരിചയമുണ്ട്.
മധ്യപ്രദേശിലെ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷന്റെ (മാർക്ക്ഫെഡ്) മാനേജിംഗ് ഡയറക്ടറായിരുന്നു. നേരത്തെ സിധി, ഹോഷാംഗാബാദ്, റായ്പൂർ ജില്ലാ കലക്ടറായിരുന്നു. കൂടാതെ മധ്യപ്രദേശിൽ ഐഎഎസ് ഓഫീസറായി വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.