ETV Bharat / bharat

ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്തായി ചിനൂക്ക് ഹെലിക്കോപ്റ്ററുകൾ

author img

By

Published : Mar 25, 2019, 12:44 PM IST

ചിനൂക്കിന് ഉയർന്ന ഭാരവാഹക ശേഷിയുണ്ടെന്നും എയർ ചീഫ് മാർഷൽ ബി എസ് ധൻവ. അമേരിക്കൻ കമ്പനിയായ ബോയിങ്ങുമായി 15 ഹെലികോപ്റ്ററുകള്‍ വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടിരുന്നു.

അമേരിക്കൻ നിർമിത നാല് ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യൻ വ്യോമസേനയിൽ ചേരും

നാല് അത്യാധുനിക അമേരിക്കൻ ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ഇന്ന് വ്യോമസേനയുടെ ഭാഗമാവും. ചണ്ഡീഗഢിലെ വ്യോമതാവളത്തിൽ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പങ്കെടുക്കുന്ന ചടങ്ങിൽ വ്യോമസേനാ മേധാവി ബിഎസ് ധൻവ ഹെലികോപ്റ്ററുകള്‍ സേനയ്ക്കു കൈമാറും.

ടാൻഡം റോട്ടർ ഹെലികോപ്റ്റർ 19 രാജ്യങ്ങളിലെ സായുധസേനയ്ക്ക് സേവനം നൽകുന്നുണ്ടെന്നും. സി എച്ച് 47 എഫ് (1) വിഭാഗത്തില്‍പ്പെട്ട ചിനൂക്കിന് ഉയർന്ന ഭാരവാഹക ശേഷിയുണ്ടെന്നും എയർ ചീഫ് മാർഷൽ ബി എസ് ധൻവ വ്യക്തമാക്കി. അമേരിക്കൻ കമ്പനിയായ ബോയിങ്ങുമായി 15 ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യ കരാറൊപ്പിട്ടത്. അതിൽ ആദ്യ നാലെണ്ണമാണ് ഇന്ന് വ്യോമസേനയുടെ ഭാഗമാകുന്നത്.

സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഹെലികോപ്റ്ററുകളിൽ അധിക സംവിധാനങ്ങൾ ഒരുക്കുമെന്ന് വ്യോമസേന അറിയിച്ചിരുന്നു. ലോകത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്ക്. 1962 ലാണ് ഈ കരുത്തൻ ആദ്യമായി പറക്കുന്നത്. 2015-16 കാലത്താണ് 15 ചിനൂക്ക്, 22 എ.എച്ച്.-64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. അപ്പാച്ചെ സെപ്റ്റംബറില്‍ കിട്ടും. പഞ്ചാബിലെ പഠാന്‍കോട്ട് വ്യോമതാവളത്തിലാണ് ഇവയെത്തുക.

Intro:Body:

https://www.aninews.in/news/national/general-news/iaf-to-induct-first-unit-of-four-chinook-helicopters-today20190325093445/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.