ETV Bharat / bharat

'ഐ ലവ് യൂ, ഡൽഹിവാലോം'; നന്ദിയറിയിച്ച് അരവിന്ദ് കെജ്‍രിവാൾ - ആം ആദ്മി പാർട്ടി

ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ 62ഉം നേടി ആം ആദ്മി ഭരണം നില നിര്‍ത്തി

kejriwal  thanks Delhi  Delhi elections  അരവിന്ദ് കെജ്‍രിവാൾ  ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്  ആം ആദ്മി പാർട്ടി  ഡൽഹി
'ഐ ലവ് യൂ, ഡൽഹിവാലോം'; നന്ദിയറിയിച്ച് അരവിന്ദ് കെജ്‍രിവാൾ
author img

By

Published : Feb 11, 2020, 6:56 PM IST

Updated : Feb 11, 2020, 7:45 PM IST

ന്യൂഡൽഹി: ഡൽഹിയിൽ ഹാട്രിക് വിജയം നേടിയതിൽ നന്ദിയറിയിച്ച് ആം ആദ്മി പാർട്ടി കൺവീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാൾ. ഡൽഹിയിലെ ജനതയോട് 'ഐ ലവ് യൂ' എന്ന് പറഞ്ഞുകൊണ്ടാണ് കെജ്‌രിവാൾ നന്ദി പ്രസംഗം ആരംഭിച്ചത്. ആം ആദ്മി പ്രവർത്തകരോടും ഡൽഹിയിലെ ജനങ്ങളോടും ഹൃദയത്തിന്‍റെ ഭാഷയിൽ നന്ദിയറിയിച്ചു.

തന്നെ മകനായി കണക്കാക്കിയവരുടെ വിജയമാണിന്ന്. ഡൽഹിക്കാരുടെ മാത്രമല്ല ഇന്ത്യക്കാരുടെ മുഴുവൻ വിജയം കൂടിയാണിതെന്നും കെജ്‌രിവാൾ പറഞ്ഞു. ജനങ്ങൾ വോട്ട് ചെയ്തത് വികസനത്തിന് വേണ്ടിയാണ്. ഈ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ പുതിയ രാഷ്ട്രീയത്തിന്‍റെ ഉദയമാണ് സംഭവിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് വാഗ്ദാനങ്ങളുടേതല്ല മറിച്ച് പ്രവർത്തിയുടെ രാഷ്ട്രീയമാണെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

Intro:Body:Conclusion:
Last Updated : Feb 11, 2020, 7:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.