ഹൈദരാബാദ്: വഞ്ചിതയായി ഒമാനിൽ കഴിച്ചുകൂട്ടിയ അഞ്ച് മാസങ്ങൾക്കു ശേഷം കുൽസം ബാനു സ്വദേശമായ ഹൈദരാബാദിൽ. ഇപ്പോൾ അകമഴിഞ്ഞ നന്ദിയാണ് കുൽസം ബാനുവിന് പറയാനുള്ളത്. ഒമാനിലെ ഇന്ത്യൻ എംബസിയോടും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോടും.
പ്രതീക്ഷകളുടെ ചിറകിലേറി ഹൈദരാബാദിൽ നിന്നും ഒമാനിലേക്ക് കടന്നതായിരുന്നു കുൽസം ബാനു.
അബ്രാർ എന്ന ഏജന്‍റ് 30,000 രൂപ ശമ്പളത്തിന് മസ്ക്കറ്റിൽ ബ്യൂട്ടീഷൻ ജോലി വാഗ്ദാനം നൽകി.
എന്നാൽ അവൾ വഞ്ചന തിരിച്ചറിഞ്ഞത് മസ്കറ്റിലെത്തിയപ്പോഴാണ്. തന്‍റെ തൊഴിൽ ദാതാവ് വാഗ്ദാനമേകിയത് വീട്ടുജോലി മാത്രമെടുക്കേണ്ട ബ്യൂട്ടീഷനെയാണ്. ഏജന്‍റിനെ വിശ്വസിച്ചെത്തിയ കുൽസം ബാനു അതിന് നിർബന്ധിതയായി. ഒരു മാസത്തോളം ആ ജോലി തുടർന്നെങ്കിലും പിന്നീട് കുൽസം ബാനു വിസമ്മതിച്ചു. അതോടെ പീഢനങ്ങൾക്ക് വിധേയയായി, ആഹാരമില്ലാതെ, അടച്ചിട്ട മുറിയിൽ 10 ദിനങ്ങൾ.
പിന്നീട് ഇന്ത്യൻ എംബസ്സിയിൽ എത്തിപ്പെട്ട കുൽസം ബാനു നാല് മാസം എംബസ്സി അധികൃതരുടെ സുരക്ഷയിലായിരുന്നു. തന്‍റെ മകളുമായി ഫോണിൽ ബന്ധപ്പെടുകയും കാര്യങ്ങൾ വിശദീകരിക്കുകയും അവർ ചെയ്തു. മകൾ കേന്ദ്രമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന്, ഇന്ത്യൻ എംബസി അയ്യായിരത്തോളം റിയാൽ പിഴയടച്ച് കുൽസം ബാനുവിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു.
അങ്ങനെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹായത്തോടെ മെയ് എട്ടിന് കുൽസം ബാനു ഹൈദരാബാദിലെത്തി.
ജോലി വാഗ്ദാനം ചെയ്ത് നാടുകടത്തുന്ന ചതിക്കുഴികളിൽ നിന്നും രക്ഷപ്പെട്ടെത്തിയ ഒടുവിലെ ഉദാഹരണമാണ് കുൽസം ബാനു.
"നന്ദി സുഷമാ സ്വരാജ്"; ഒമാനിൽ നിന്നും സ്വന്തം നാട്ടിലേക്കെത്തിയ കുൽസം ബാനു - വിദേശകാര്യ മന്ത്രി
അഞ്ച് മാസത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ കുൽസം ബാനു സ്വദേശമായ ഹൈദരാബാദിൽ
ഹൈദരാബാദ്: വഞ്ചിതയായി ഒമാനിൽ കഴിച്ചുകൂട്ടിയ അഞ്ച് മാസങ്ങൾക്കു ശേഷം കുൽസം ബാനു സ്വദേശമായ ഹൈദരാബാദിൽ. ഇപ്പോൾ അകമഴിഞ്ഞ നന്ദിയാണ് കുൽസം ബാനുവിന് പറയാനുള്ളത്. ഒമാനിലെ ഇന്ത്യൻ എംബസിയോടും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനോടും.
പ്രതീക്ഷകളുടെ ചിറകിലേറി ഹൈദരാബാദിൽ നിന്നും ഒമാനിലേക്ക് കടന്നതായിരുന്നു കുൽസം ബാനു.
അബ്രാർ എന്ന ഏജന്‍റ് 30,000 രൂപ ശമ്പളത്തിന് മസ്ക്കറ്റിൽ ബ്യൂട്ടീഷൻ ജോലി വാഗ്ദാനം നൽകി.
എന്നാൽ അവൾ വഞ്ചന തിരിച്ചറിഞ്ഞത് മസ്കറ്റിലെത്തിയപ്പോഴാണ്. തന്‍റെ തൊഴിൽ ദാതാവ് വാഗ്ദാനമേകിയത് വീട്ടുജോലി മാത്രമെടുക്കേണ്ട ബ്യൂട്ടീഷനെയാണ്. ഏജന്‍റിനെ വിശ്വസിച്ചെത്തിയ കുൽസം ബാനു അതിന് നിർബന്ധിതയായി. ഒരു മാസത്തോളം ആ ജോലി തുടർന്നെങ്കിലും പിന്നീട് കുൽസം ബാനു വിസമ്മതിച്ചു. അതോടെ പീഢനങ്ങൾക്ക് വിധേയയായി, ആഹാരമില്ലാതെ, അടച്ചിട്ട മുറിയിൽ 10 ദിനങ്ങൾ.
പിന്നീട് ഇന്ത്യൻ എംബസ്സിയിൽ എത്തിപ്പെട്ട കുൽസം ബാനു നാല് മാസം എംബസ്സി അധികൃതരുടെ സുരക്ഷയിലായിരുന്നു. തന്‍റെ മകളുമായി ഫോണിൽ ബന്ധപ്പെടുകയും കാര്യങ്ങൾ വിശദീകരിക്കുകയും അവർ ചെയ്തു. മകൾ കേന്ദ്രമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന്, ഇന്ത്യൻ എംബസി അയ്യായിരത്തോളം റിയാൽ പിഴയടച്ച് കുൽസം ബാനുവിനെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു.
അങ്ങനെ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹായത്തോടെ മെയ് എട്ടിന് കുൽസം ബാനു ഹൈദരാബാദിലെത്തി.
ജോലി വാഗ്ദാനം ചെയ്ത് നാടുകടത്തുന്ന ചതിക്കുഴികളിൽ നിന്നും രക്ഷപ്പെട്ടെത്തിയ ഒടുവിലെ ഉദാഹരണമാണ് കുൽസം ബാനു.
https://www.ndtv.com/india-news/hyderabad-woman-rescued-from-oman-after-5-months-thanks-sushma-swaraj-2038266?pfrom=home-topstories
Conclusion: