ന്യൂഡല്‍ഹി: ശൈത്യകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇരു സഭകളെയും പ്രക്ഷുബ്‌ധമാക്കി ഹൈദരാബാദിലെ മൃഗ ഡോക്‌ടറുടെ കൊലപാതകം. പ്രതികളെ പരസ്യമായി തല്ലിക്കൊല്ലണമെന്ന് ജയാ ബച്ചന്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.
നാല് പ്രതികളെയും ഡിസംബര്‍ 31നകം തൂക്കിക്കൊല്ലണമെന്ന് എഐഎഡിഎംകെ എംപി വിജില സത്യനാഥും രാജ്യസഭയില്‍ ആവശ്യപ്പെട്ടു. സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അടിയന്തമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.
അതേസമയം സ്‌ത്രീപീഡനകേസുകളില്‍ പുതിയ നിയമമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്നും അതിനായി, തുറന്ന ചര്‍ച്ചയ്‌ക്ക് വേദിയൊരുക്കുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.