ഹൈദരാബാദ്: ഹൈദരാബാദിൽ സ്യകാര്യ ബസിന് തീ പിടിച്ചു. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഹൈദരാബാദിലെ കുക്കട്‌പള്ളിയിലാണ് അപകടം ഉണ്ടായത്. ബസിൽ യാത്രക്കാരില്ലാതിരുന്നത് വൻ അപകടം ഒഴിവായി.
അതേസമയം, സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.