ETV Bharat / bharat

പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി

"കഠിനമായ അധ്വാന ശീലനാണെന്നും മൂന്നുമണിക്കൂറേ ഉറങ്ങാറുള്ളു എന്നുമാണല്ലോ പ്രധാന മന്ത്രി അവകാശപ്പെടുന്നത്. ഞാന്‍ അദ്ദേഹത്തെ സംവാദത്തിന് വെല്ലുവിളിക്കുന്നു. അദ്ദേഹത്തിന് എന്നോട് വ്യക്തിപരമായി വെറുപ്പാണ്" - രാഹുല്‍ ഗാന്ധി (എഐസിസി അധ്യക്ഷന്‍)

രാഹുല്‍ഗാന്ധി
author img

By

Published : May 11, 2019, 5:13 PM IST

ന്യൂഡല്‍ഹി: ദിവസം മൂന്നു മണിക്കൂര്‍ മാത്രമേ ഉറങ്ങാറുള്ളുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി. എന്‍.ഡി. ടി.വി.യ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. കഠിനമായ അധ്വാന ശീലനാണെന്നും മൂന്നുമണിക്കൂറേ ഉറങ്ങാറുള്ളു എന്നും അവകാശപ്പെടുന്ന പ്രധാനമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹത്തിന് തന്നോട് വ്യക്തിപരമായി വെറുപ്പാണെന്നും രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞു.

കാര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ നോട്ടുനിരോധനം, അഴിമതി തുടങ്ങിയ വിഷയങ്ങളാണ് സംവാദത്തില്‍ ചര്‍ച്ച ചെയ്യുന്നത്. സ്‌നേഹം നിറഞ്ഞ രാജ്യമാണ് ഇത്. എന്നാല്‍ രാജ്യത്ത് അദ്ദേഹം വെറുപ്പ് നിറച്ചിരിക്കുകയാണ്. സ്‌നേഹത്തോടെ മാത്രമാണ് ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളു. എന്നാല്‍ അദ്ദേഹം എന്നോട് സംസാരിക്കുക പോലും ചെയ്യാറില്ല. ജനങ്ങള്‍ പറയുന്നത് കേള്‍ക്കാതെ രാജ്യം ഭരിക്കുകയാണെങ്കില്‍ നല്ലരീതിയില്‍ ഭരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയെ തോല്‍പ്പിക്കാനാകില്ലെന്ന് അഞ്ചുവര്‍ഷം മുമ്പ് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ലമെന്‍റിനു പുറത്ത് തങ്ങള്‍ പോരാട്ടം തുടരുകയാണെന്നും. ഇപ്പോള്‍ അദ്ദേഹം ഭയന്നിരിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശദീകരിച്ചു. ബി.ജെ.പി-ആര്‍.എസ്.എസ് പ്രത്യയശാസ്ത്രവും പുരോഗമനശക്തികളുടെ പ്രത്യയശാസ്ത്രവും തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്നും ഇതെല്ലാം മെയ് 23-ന് വ്യക്തമാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Intro:Body:

മൂന്നു മണിക്കൂര്‍ മാത്രം ഉറങ്ങുന്ന പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.