ETV Bharat / bharat

പിഎം കെയർ ഫണ്ടിലേക്ക് വൻ തുക നല്‍കി മാനവ വിഭവ ശേഷി മന്ത്രാലയം - കോറോണ

മാനവ വിഭവ ശേഷി മന്ത്രിയുടെയും മന്ത്രാലയത്തിന് കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങളുടെയും അടക്കം 38.91 കോടി രൂപയാണ് പിഎം കെയർ ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ചത്.

COVID-19  MHRD  PM Care  Donation by MHRD  news  ന്യൂഡൽഹി  പിഎം കെയർ ഫണ്ട്  മാനവ വിഭവ ശേഷി മന്ത്രാലയം  രമേശ് പൊഖ്രിയാൽ നിഷാങ്ക്  മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്  കൊവിഡ്  കോറോണ  ന്യൂഡൽഹി
പിഎം കെയർ ഫണ്ടിലേക്ക് വൻ സംഭാവനകൾ നടത്തി മാനവ വിഭവ ശേഷി മന്ത്രാലയം
author img

By

Published : Apr 6, 2020, 9:07 AM IST

ന്യൂഡൽഹി : കൊവിഡിനെ പ്രതിരോധിക്കാനായി രൂപീകരിച്ച പിഎം കെയർ ഫണ്ടിലേക്ക് വൻ സംഭാവന നൽകി മാനവ വിഭവ ശേഷി മന്ത്രാലയം. 38.91 കോടി രൂപയാണ് മാനവ വിഭവശേഷി മന്ത്രാലയം പിഎം കെയർ ഫണ്ടിലേക്ക് സംഭാവന നൽകിയത്. ഇതോടെ ഫണ്ടിലേക്ക് ലഭിച്ച തുക 6500 കോടി രൂപയായി.

ഒരു മാസത്തെ ശമ്പളവും എംപി ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും പിഎം കെയർ ഫണ്ടിലേക്ക് മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് സംഭാവന ചെയ്‌തു. സ്വകാര്യ സ്ഥാപനങ്ങളും സ്വയം ഭരണ സ്ഥാപനങ്ങളും മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ വരുന്ന വിവിധ വകുപ്പുകളും കൂടി സംഭാവന നൽകാൻ മുന്നോട്ട് വന്നപ്പോഴാണ് തുക 38.91 കോടി രൂപയായത്. അതേ സമയം സംഭാവന നൽകിയ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് നന്ദി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.