ഷിംല: ഹിമാചൽ പ്രദേശിലെ കർഫ്യൂ ഇളവ് ദിവസേന ആറ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറച്ചതായി സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.
കൊവിഡ് വ്യാപനത്തെ നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24 ന് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഹിമാചൽ പ്രദേശിൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ മരിച്ചതായും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.