ETV Bharat / bharat

‘ഹൗഡി മോദി’ റാലിയിൽ ട്രംപിന്‍റെ പങ്കാളിത്തം; പാകിസ്ഥാനും ചൈനക്കുമുള്ള യുഎസ് താക്കീത്

പാകിസ്ഥാന്‍ അസ്വസ്ഥരാകുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. ട്രംപിന്‍റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് പാക് മാധ്യമങ്ങള്‍

HOWDY MODI
author img

By

Published : Sep 21, 2019, 9:21 PM IST

ഹൈദരാബാദ്: സെപ്റ്റംബർ 22 ന് ഹ്യൂസ്റ്റണിൽ നടക്കുന്ന ‘ഹൗഡി മോദി’ റാലിയിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ പാകിസ്ഥാനിലും ചൈനയിലും കോളിളക്കം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ- അമേരിക്ക ബന്ധം ഒരു പുതിയ തലത്തിലെത്തിയെന്ന സന്ദേശം പ്രചരിപ്പിക്കാനുള്ള ട്രംപിന്‍റെ നീക്കത്തിന്‍റെ ഭാഗമാണിതെന്നാണ് പാകിസ്ഥാന്‍റെ വാദം. ട്രംപിന്‍റെ നീക്കത്തെ പാക് മാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്.

ആദ്യമാണ് മറ്റ് രാജ്യത്തെ പ്രധാമന്ത്രി നയിക്കുന്ന റാലിയില്‍ അമേരിക്കയുടെ പ്രസിഡന്‍റ് പങ്കെടുക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം. ഇത്തരത്തിലൊരു തീരുമാനത്തിലെത്തണമെങ്കില്‍ വളരെ ഗൗരവ തരമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കുമെന്നാണ് ലോകരാജ്യങ്ങള്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

2020 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് മനസ്സിൽ വെച്ചാണ് ട്രംപ് ഈ തീരുമാനം എടുത്തതെന്ന് പറയുന്നത് ശരിയല്ലെന്നാണ് വിലയിരുത്തല്‍. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധത്തിൽ യുദ്ധ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. മാത്രമല്ല, ചൈനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾ ഒന്നുകിൽ അടയ്ക്കുകയോ അല്ലെങ്കിൽ മറ്റൊരു രാജ്യത്തേക്ക് മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്ന് നേരത്തെ തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു.

പസഫിക്ക്, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ വർദ്ധിച്ചുവരുന്ന ചൈനീസ് നാവികസേനയുടെ പ്രവർത്തനങ്ങൾ യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ, ഇന്ത്യ എന്നിവയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. യുഎസുമായുള്ള ബന്ധം ചൈനയുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കരുത് എന്നതായിരുന്നു ഇന്ത്യയുടെ നയം. എന്നാൽ അടുത്തിടെ ജമ്മു കശ്മീർ വിഷയത്തിൽ ചൈന പാകിസ്ഥാനെ പരസ്യമായി അനുകൂലിച്ചത് ഇന്ത്യന്‍ നയങ്ങളില്‍ മാറ്റം കൊണ്ടു വരാന്‍ മോദിയെ പ്രേരിപ്പിച്ചു.

വ്യാപാരം തുലനം ചെയ്യുകയാണെങ്കിൽ, വ്യാപാര യുദ്ധം എല്ലായ്പ്പോഴും തെറ്റല്ലെന്ന മന്ത്രി എസ്. ജയ്‌ശങ്കറിന്‍റെ അഭിപ്രായം ചൈനക്ക് നേരിട്ടുള്ള താക്കീത് നല്‍കുന്നതായിരുന്നു. ചൈനയുമായി വ്യാപാരത്തിലും മറ്റ് പ്രശ്നങ്ങളിലുമുള്ള സഹകരണം കുറച്ച മട്ടിലാണ് ഇന്ത്യ. ‘ഹൗഡി മോദി’ റാലിയിൽ ട്രംപിന്‍റെ പങ്കാളിത്തം ചൈനയുടെ സാമ്പത്തിക, സൈനിക ശക്തി ദുർബലപ്പെടുത്താൻ അമേരിക്ക തീരുമാനിച്ചതിന്‍റെയും ഇന്ത്യയെ ശക്തമായ സഖ്യകക്ഷിയായി കാണുന്നുവെന്നതിന്‍റെയും സന്ദേശമാണ് നൽകുന്നത്.

കശ്മീര്‍ വിഷയത്തില്‍ ചൈന പാകിസ്ഥാന് പിന്തുണ അറിയിക്കുക കൂടി ചെയ്തതോടെ ലോകരാഷ്ട്രീയ വേദിയില്‍ ഇരു രാജ്യങ്ങളെയും ഒന്നായി തന്നെയാണ് കണക്കാക്കുന്നത്. ഇത് ഇന്തോ-ചൈന ബന്ധത്തെ പ്രതികൂലമായി തന്നെ ബാധിച്ചു.

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നടത്തിയ പ്രചാരണത്തെ ചൈനയും തുർക്കിയുമല്ലാതെ മറ്റൊരു രാജ്യവും പിന്തുണച്ചില്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യമാണിതെന്ന് യുഎസ് ഭരണകൂടം വളരെ വ്യക്തമായി പറയുക കൂടി ചെയ്തു. ട്രംപ് മധ്യസ്ഥത വഹിക്കാമെന്ന് പറയുകയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പ്രീണിപ്പിക്കുക കൂടി ചെയ്തു. എന്നാല്‍ ഇന്ത്യ ഉടന്‍ തന്നെ ഈ ശ്രമത്തെ നിര്‍വീര്യമാക്കുകയാണുണ്ടായത്.

‘ഹൗഡി മോദി’ റാലിയിൽ തന്‍റെ പങ്കാളിത്തം പ്രഖ്യാപിച്ച ട്രംപ് കശ്മീർ വിഷയത്തിൽ പാകിസ്ഥാന് യാതൊരു പിന്തുണയുമില്ലെന്ന സന്ദേശം പാകിസ്ഥാനെ അറിയിച്ചു കഴിഞ്ഞു. കഴിഞ്ഞ ഒരു മാസമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയ്ക്ക് നേരെ ആണവ ആക്രമണ ഭീഷണി ഉയർത്തുകയാണ്. റാലിയില്‍ പങ്കെടുക്കാനുള്ള ട്രംപിന്‍റെ തീരുമാനം പാകിസ്ഥാനെ തെല്ലൊന്നുമല്ല ആശങ്കപ്പെടുത്തുന്നതെന്ന് സൂചനയാണ് അവിടെ നിന്നും വരുന്ന വാര്‍ത്തകളില്‍ നിന്നും ലഭിക്കുന്നത്.

Intro:Body:Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.