അതിവേഗം തീര്‍പ്പാക്കാന്‍ വേണ്ടി സജ്ജമാക്കിയിട്ടുള്ള ഇത്തരം കോടതികളില്‍ പല കേസുകളും വിചാരണ പൂര്‍ത്തിയാക്കാന്‍ പത്ത് വര്‍ഷമെടുക്കുന്നു എന്നത് നിങ്ങള്‍ക്ക് വിശ്വസിക്കാനാകുമോ? സമീപകാലത്തുണ്ടായ ദിശ കൊലപാതക കേസില്‍ അതിവേഗ കോടതി രൂപീകരിക്കാനുള്ള നിര്‍ദേശത്തെക്കുറിച്ച് രാജ്യത്ത് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.
അതിവേഗ കോടതികളിലൂടെ ഏറ്റവും വേഗത്തില്‍ നീതി ലഭ്യമാക്കിയതില്‍ മുന്‍പന്തിയിലുള്ള രണ്ട് സംസ്ഥാനങ്ങള്‍ ജമ്മു-കശ്‌മീരും മധ്യപ്രദേശുമാണ്. ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ബീഹാറും തെലങ്കാനയുമാണ്. ഈ വര്‍ഷം മാര്‍ച്ച് 31 വരെ, രാജ്യവ്യാപകമായി അതിവേഗ കോടതികളില്‍ ആറ് ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇവയില്‍ അധികവും ഉത്തര്‍പ്രദേശിലാണ്.
2017ലെ നാഷണല്‍ ക്രിമിനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ റിപ്പോര്‍ട്ട് അനുസരിച്ച് അതിവേഗ കോടതികളിലെ ഏകദേശം 12% കേസുകളിലും വിധി പ്രഖ്യാപിക്കാന്‍ പത്ത് വര്‍ഷമെടുത്തു. ബീഹാറിലാകട്ടെ, മൂന്നിലൊന്ന് കേസുകളും തീര്‍പ്പാകാന്‍ പത്ത് വര്‍ഷത്തില്‍ അധികമെടുത്തു.രാജ്യത്താകമാനമായി നിലവില്‍ വിവിധ അതിവേഗ കോടതികളിലായി 581 കേസുകള്‍ തീര്‍പ്പാകാനുണ്ട്. ഈ കോടതികളില്‍ ജീവനക്കാരുടെ കുറവുമുണ്ട്.
ലൈംഗിക പീഡനകേസുകള്‍ വേഗത്തില്‍ വിചാരണ നടത്താനായി നിര്‍ഭയ ഫണ്ട് ഉപയോഗിച്ച് ഈ വഷം 1,023 അതിവേഗ കോടതികള്‍ രാജ്യത്താകമാനമായി രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.