ETV Bharat / bharat

അസംസ്‌കൃത എണ്ണയുടെ വില ഇടിയുന്നു; ഇന്ത്യയുടെ നേട്ടമെന്ത്? - ഹൈദരാബാദ്

ചൈനയിലും, ലോകത്താകമാനവും ആവശ്യം വര്‍ധിക്കുന്നതുവരെ അസംസ്‌കൃത എണ്ണയുടെ വില നിലവാര സൂചിക വളരെ താഴ്ന്നു തന്നെ നില്‍ക്കുമെന്നാണ് നിരവധി സാമ്പത്തിക വിദഗ്ദര്‍ പ്രവചിക്കുന്നത്. 6 മുതല്‍ 12 മാസം വരെ സമയമെടുക്കും അതിന് എന്നാണ് കണക്കാക്കപ്പെടുന്നത്.

ഹൈദരാബാദ്  falling crude oil prices
അസംസ്‌കൃത എണ്ണയുടെ വില ഇടിഞ്ഞു കൊണ്ടിരിക്കുന്നതില്‍ നിന്നും ഇന്ത്യക്ക് എന്ത് നേട്ടമാണുണ്ടാവുക?
author img

By

Published : Mar 10, 2020, 11:04 AM IST

അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ വില ബാരല്‍ ഒന്നിന് 30% കുറഞ്ഞ് 31.02 ഡോളറിലേക്ക് കൂപ്പു കുത്തിയിരിക്കുന്നു. 2016 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. സാധാരണ ഗണത്തില്‍ പെടുന്ന ബ്രാന്‍ഡ് ക്രൂഡോയിലിന്‍റെ വിലയാണിത്. അതേ സമയം അസംസ്‌കൃത എണ്ണയുടെ മറ്റൊരു ഗണമായ യു എസ് വെസ്റ്റ് ടെക്‌സാസ് ഇന്‍റര്‍മീഡിയറ്റ് (ഡബ്ലിയു ടി ഐ) വിലയും 27% കൂപ്പു കുത്തികൊണ്ട് ബാരല്‍ ഒന്നിന് 30 ഡോളറായി മാറി. ഇതും 2016 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ്. യഥാര്‍ത്ഥത്തില്‍ 1991 ജനുവരിയില്‍ ഗള്‍ഫ് യുദ്ധകാലത്ത് ഉണ്ടായ ഏറ്റവും കനത്ത വിലയിടിവിന്റെ അതേ അവസ്ഥയിലേക്ക് അതിവേഗം നീങ്ങി കൊണ്ടിരിക്കുകയാണ് ഡബ്ലിയുടിഐ.

എന്താണ് പെട്ടെന്നുള്ള വിലയിടിവിന് കാരണം?

ഉല്‍പാദനം കുറക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യയും റഷ്യയും ഒരു കരാറില്‍ എത്തുന്നത് പരാജയപ്പെട്ടതാണ് പ്രാഥമികമായും പെട്ടെന്നുള്ള ഈ വിലയിടിവിന് കാരണമായത്. കൊവിഡ് 19 ബാധ മൂലം ഉണ്ടായ വിലയിടിവില്‍ നിന്നും മോചനം നേടുന്നതിനുള്ള സഹായം എന്ന നിലക്ക് 2020-ലെ രണ്ടാം പാദത്തില്‍ എണ്ണ ഉല്‍പ്പാദനം ദിനം പ്രതി 1.5 ദശലക്ഷം ബാരല്‍ ( ബി പി ഡി) അധികം വെട്ടി കുറക്കാമെന്ന് വ്യാഴാഴ്ച തന്നെ ഒപെക് സമ്മതിക്കുകയുണ്ടായി. പക്ഷെ റഷ്യയും മറ്റ് എണ്ണ ഉല്‍പാദന രാജ്യങ്ങളും തങ്ങളുടെ പാത പിന്തുടരണമെന്ന നിബന്ധനയോടെയായിരുന്നു അത്. പക്ഷേ റഷ്യ ഇതിന് സമ്മതിക്കാതിരുന്നത് സൗദി അറേബ്യയെ കുപിതരാക്കുകയും അത് 20 വര്‍ഷത്തെ ഏറ്റവും വലിയ വില വെട്ടി കുറക്കല്‍ നടപടികളിലേക്ക് വഴി വെക്കുകയും ചെയ്തു. ഉല്‍പാദനം വര്‍ദ്ധിപ്പിക്കാനുള്ള സൗദിയുടെ തീരുമാനത്തിനു പുറമെ, യു എസ്, ബ്രസീല്‍, കാനഡ, നോര്‍വേ എന്നിവിടങ്ങളില്‍ നിന്നുള്ള വിതരണം വര്‍ദ്ധിക്കുകയും, ചൈനയില്‍ ആവശ്യം വളരെ അധികം കുറഞ്ഞതും അമിതമായി വിതരണം ചെയ്യപ്പെട്ട എണ്ണ കുമിഞ്ഞു കൂടുന്നതിനു കാരണമായി. ചൈനയിലും, ലോകത്താകമാനവും ആവശ്യം വര്‍ദ്ധിക്കുന്നതുവരെ അസംസ്‌കൃത എണ്ണയുടെ വില നിലവാര സൂചിക വളരെ താഴ്ന്നു തന്നെ നില്‍ക്കുമെന്നാണ് നിരവധി സാമ്പത്തിക വിദഗ്ദര്‍ പ്രവചിക്കുന്നത്. 6 മുതല്‍ 12 മാസം വരെ സമയമെടുക്കും അതിന് എന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യയുടെ നേട്ടമെന്ത് ?

ജനുവരി മധ്യത്തോടെ തന്നെ ലിറ്ററിന് നാല് രൂപ കുറഞ്ഞ ഇന്ത്യയിലെ പെട്രോളിന്‍റേയും ഡീസലിന്‍റേയും ആഭ്യന്തര നിരക്ക് ഇനിയും കുറയാന്‍ പോവുകയാണ്. ഇന്ത്യന്‍ ഓയില്‍, ബി പി സി എല്‍, എച്ച് പി സി എല്‍ എന്നീ ഇന്ത്യന്‍ എണ്ണ വിതരണ കമ്പനികള്‍ക്ക് വലിയ ഗുണഫലമാണ് അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ വിലയിലുണ്ടായിരിക്കുന്ന കുത്തനെയുള്ള വിലയിടിവ് നല്‍കാന്‍ പോകുന്നത്. എണ്ണ സംസ്‌കരണ മാർജിൻ നേട്ടവും അതുവഴി ഉണ്ടാകുന്ന വരുമാന വർധനയും ഉൾപ്പെട്ട മെച്ചപ്പെട്ട ആനുകൂല്യങ്ങളാണ് ഈ നേട്ടം ഉണ്ടാക്കുക. അന്താരാഷ്ട്ര ഇന്ധന വിലകളുടെ 15 ദിവസത്തെ മാറി കൊണ്ടിരിക്കുന്ന വിലകളുടെ ശരാശരിയും വിദേശ വിനിമയ നിരക്കില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ആഭ്യന്തര പെട്രോള്‍, ഡീസല്‍ ദൈനം ദിന വില നിരക്ക് കണക്കാക്കുന്നതിന് കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വില്‍പനക്കാര്‍ അടിസ്ഥാനമാക്കുന്നത്. അതിനാല്‍ തന്നെ ആഭ്യന്തര ഇന്ധന വിലകളില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരിക്കുന്ന ഫലങ്ങള്‍ ശരിക്കും വിലയിരുത്തുന്നതിനായി ഒരാഴ്ച കൂടി കാലതാമസം എടുക്കും. അസംസ്‌കൃത എണ്ണയുടെ 85%-വും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് എന്നതിനാല്‍ ആഗോള വില കുത്തനെ താഴ്ന്നു നില്‍ക്കുന്നത് ഇറക്കുമതി ചെലവിന്റെ കാര്യത്തില്‍ അസാധാരണമായ നേട്ടമാണ് രാജ്യത്തിനു നല്‍കുക. ഒരു കണക്കു പ്രകാരം, അസംസ്‌കൃത എണ്ണയുടെ വില ഡോളര്‍ നിരക്കില്‍ ഒരു യൂണിറ്റ് കുറഞ്ഞാല്‍ ഇന്ത്യയുടെ ഇറക്കുമതി ബില്ലില്‍ അത് ഏതാണ്ട് 3000 കോടി രൂപ കുറവ് വരുത്തും. ബാരല്‍ ഒന്നിന് 45 ഡോളര്‍ ആയി അസംസ്‌കൃത എണ്ണ വില നിലനില്‍ക്കുന്നത് നമ്മുടെ രാജ്യത്തെ, രണ്ട് ദശലക്ഷം ഡോളറിലധികം, അതായത് 14,000 കോടി രൂപ ലാഭിക്കാന്‍ സഹായിക്കുന്നു. പണപ്പെരുപ്പം തടയുന്നതിനും ഇന്ധന സബ്‌സിഡി കുറക്കുന്നതിനും കറന്‍റ് അക്കൗണ്ട് കമ്മി കുറക്കുന്നതിനും സഹായിക്കുന്നു കുറഞ്ഞ എണ്ണ വില എന്നതിനാല്‍ പൊതു ചെലവുകള്‍ക്ക് കൂടുതല്‍ സ്രോതസ്സുകള്‍ രാജ്യത്തിന് കൈവരുന്നു എന്നത് കൂടി ഇതിന്‍റെ ഗുണഫലമാണ്. ഒരു കണക്ക് പ്രകാരം, അസംസ്‌കൃത എണ്ണ വില 10% കുറയുന്നത് ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏതാണ്ട് 20 അടിസ്ഥാന പോയിന്‍റുകള്‍ (ബി പി എസ്) കുറക്കുകയും അത് മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജി ഡി പി) വളര്‍ച്ചയിൽ 30 ബി പി എസ് വര്‍ദ്ധന കൊണ്ടു വരികയും ചെയ്യും.

ലേഖകന്‍: ഡോ. കിരണ്‍ മയ് റോയ് (യു പി ഇ എസ് സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ ഇന്ധന സമ്പദ് ശാസ്ത്ര അദ്ധ്യാപകൻ. നിലവില്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഇക്കണോമിക്‌സ് ആന്‍റ് ഇന്‍റര്‍നാഷണല്‍ ബിസിനസ് തലവനും അസോസിയേറ്റ് പ്രൊഫസറുമാണ്)

(മേല്‍പറഞ്ഞ അഭിപ്രായങ്ങള്‍ പൂര്‍ണമായും ലേഖകന്‍റേതാണ്. ഇ ടി വി ഭാരതിന്‍റേയോ മാനേജ്‌മെന്‍റിന്‍റേയോ അഭിപ്രായങ്ങൾ അല്ല. ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പായി യോഗ്യരായ വിദഗ്ദരുടെ അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷമാവണമെന്ന് ഇ ടി വി ഭാരത് വായനക്കാരെ ഉപദേശിക്കുന്നു)

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.