ETV Bharat / bharat

സ്വകാര്യവല്‍ക്കരണവും, നേരിട്ടുള്ള വിദേശ നിക്ഷേപവും എങ്ങനെ സ്വയം പര്യാപ്‌ത രാഷ്ട്രമാക്കുന്നു? - privatisation

സര്‍ക്കാരിന്‍റെ പുതിയ സ്വയം പര്യാപ്‌തത എന്ന മന്ത്രം ഇറക്കുമതിയെ നമ്മള്‍ അമിതമായി ആശ്രയിക്കുന്നതിലെ പ്രശ്‌നം വ്യക്തമായി കണ്ടെത്തുന്നുണ്ട്. പക്ഷെ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന പരിഹാരങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുക മാത്രമേ ചെയ്യുകയുള്ളു. സന്ദീപ് പാണ്ഡെ എഴുതുന്നു.

സ്വകാര്യവല്‍ക്കരണവും, നേരിട്ടുള്ള വിദേശ നിക്ഷേപവും  How can privatisation, FDI possibly make us a self-reliant nation?  self-reliant india  privatisation  FDI
സ്വകാര്യവല്‍ക്കരണവും, നേരിട്ടുള്ള വിദേശ നിക്ഷേപവും നമ്മെ എങ്ങനെ സ്വയം പര്യാപ്‌ത രാഷ്ട്രമാക്കുന്നു?
author img

By

Published : Jul 2, 2020, 9:52 PM IST

ലളിത ജീവിതവും സ്വയം കാര്യക്ഷമതയുമാണ് മഹാത്മാഗാന്ധിയുടെ സ്വയം പര്യാപ്‌തത എന്ന സങ്കല്‍പ്പം. സാധ്യമാവുന്ന തലം വരെ ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക തലത്തില്‍ തന്നെ പ്രാദേശിക വിഭവങ്ങളും തൊഴിലാളികളെയും ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുക എന്നുള്ളതാണ് അടിസ്ഥാനപരമായ ആശയം. അതായത് പുറം ലോകത്തെ പരിമിതമായി മാത്രം ആശ്രയിക്കുക. പക്ഷെ ആത്മ നിര്‍ഭര്‍ ഭാരത് (സ്വയം പര്യാപ്‌ത ഇന്ത്യ) എന്ന സര്‍ക്കാരിന്‍റെ ആഹ്വാനവും ലളിത ജീവിതവും പ്രത്യേകിച്ച് മധ്യവര്‍ഗ സമ്പന്ന വിഭാഗങ്ങളുടെതുമായി അല്ലെങ്കില്‍ പ്രാദേശിക സ്വയം കാര്യക്ഷമതയുമായി യാതൊരു തരത്തിലും ഒത്തു പോകുന്നില്ല. ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലുതും കടുപ്പമേറിയതുമായ അടച്ചു പൂട്ടലുകള്‍ക്ക് ശേഷം ഈയിടെ പ്രഖ്യാപിച്ച ഇളവുകളും ആശ്വാസ നടപടികളും ഗാന്ധിയന്‍ മൂല്യങ്ങളില്‍ അടിയുറച്ചുള്ള സ്വയം പര്യാപ്‌തതയില്‍ നിന്ന് നമ്മെ കൂടുതല്‍ അകറ്റുക മാത്രമേ ചെയ്യുകയുള്ളു. കൊവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് ഉണ്ടായ ലോക്ക് ഡൗണിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയെ വീണ്ടും ഉണര്‍ത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഈ നടപടികള്‍.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി കൊവിഡ് 19 നമുക്ക് കാട്ടി തന്നത് പൊതു ജനാരോഗ്യവും സമ്പദ് വ്യവസ്ഥയും തമ്മില്‍ എത്രത്തോളം പരസ്‌പര ബന്ധിതമാണെന്നാണ്. കൂടുതല്‍ വെന്‍റിലേറ്ററുകളും ഡോക്‌ടര്‍മാരും ആശുപത്രി കിടക്കയും എല്ലാം പൊതു ആരോഗ്യ പരിപാലന മേഖലയേക്കാള്‍ എത്രയോ കൂടുതൽ ഉള്ള സ്വകാര്യ ആരോഗ്യ മേഖലയാണ് ഇന്ത്യയില്‍ ഉള്ളതെങ്കിലും മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ മുഴുവന്‍ നേരിടുന്നത് ഒട്ടും തന്നെ പണം മുടക്കാത്ത, തീര്‍ത്തും അവഗണിക്കപ്പെട്ടു കിടക്കുന്ന പൊതു ആരോഗ്യ മേഖലയായിരുന്നുവെന്ന് കാണാം. തങ്ങളുടെ രോഗികളില്‍ നിന്നും സ്വയം സുരക്ഷിതമായ അകലം പാലിച്ചും, ഈ മാനുഷികമായ പ്രതിസന്ധിയുടെ കാലത്തും ലാഭം കൊയ്യുന്നതില്‍ വ്യാപൃതരായും സ്വകാര്യ മേഖല സുരക്ഷിതമായി കളിക്കുന്നതാണ് നമ്മള്‍ കണ്ടത്.

രണ്ട് മാസത്തില്‍ കൂടുതലായി വ്യത്യസ്‌തമായ തോതുകളില്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കി വരികയാണ്. രോഗത്തോട് പോരാടുവാന്‍ കൂടുതല്‍ വിശാലമായ ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ സൃഷ്ടിക്കാൻ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും വ്യക്തമായ നടപടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഈ അടച്ചു പൂട്ടലുകളുടെ ഫലപ്രാപ്‌തിയെ കുറിച്ച് അഭിപ്രായ സമന്വയം ഇല്ലാ എന്ന് പറയാം. അടച്ചു പൂട്ടല്‍ സൃഷ്ടിച്ച തടസങ്ങള്‍ മൂലം സമ്പദ് വ്യവസ്ഥ തീര്‍ത്തും കുത്തഴിഞ്ഞ നിലയിലാണ്. ബിസിനസുകളും വ്യവസായങ്ങളും പരാജയപ്പെട്ടു കൊണ്ടിരിക്കെ, തൊഴിലില്ലായ്‌മയും പട്ടിണിയും ദാരിദ്ര്യവും ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഈ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം ഒന്നും തന്നെ വ്യക്തമായി മുന്നില്‍ ഇല്ല എന്ന സ്ഥിതിയില്‍, ചിലരൊക്കെ സാമ്പത്തിക മഹാദുരന്തം തന്നെ പ്രവചിക്കുന്നുണ്ട്. ഏതൊരു സമ്പദ് വ്യവസ്ഥയുടെയും സുസ്ഥിരതയും, പിടിച്ചു നില്‍ക്കാനുള്ള കഴിവും അതിന്‍റെ പൊതു ജനാരോഗ്യ സംവിധാനത്തിന്‍റെ കരുത്തിലും, അസാമാന്യതയിലുമാണ് കുടികൊള്ളുന്നത് എന്ന് ഈ സംഭവ വികാസങ്ങള്‍ എല്ലാം തന്നെ നമുക്ക് കാട്ടി തരുന്നു.

നമ്മുടെ സമ്പദ് വ്യവസ്ഥയുടേയും ആരോഗ്യ സംവിധാനത്തിന്‍റെയും അടിത്തറ തന്നെ മാറ്റി മറിക്കുന്നതിലാണ് ഈ പ്രതിസന്ധിക്കുള്ള യുക്തിസഹമായ, ദീര്‍ഘകാല അടിസ്ഥാന പ്രതികരണം നിലനില്‍ക്കുന്നത്. സമ്പത്തും വിഭവങ്ങളും കൂടുതല്‍ തുല്യമായ രീതിയില്‍ വിതരണം ചെയ്യുന്ന തരത്തിലുള്ള ഒരു സമ്പദ് വ്യവസ്ഥയെ നമ്മള്‍ കെട്ടിപ്പടുക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് പ്രതിബന്ധങ്ങളുടെ കാലഘട്ടങ്ങളില്‍ പോലും സുരക്ഷിതവും അന്തസുറ്റതുമായ ഒരു ജീവിതം ഉറപ്പാക്കുവാന്‍ അതു മാത്രമേ വഴിയുള്ളൂ. എല്ലാവര്‍ക്കും സാമൂഹിക, സാമ്പത്തിക നിലവാരം ഒന്നും പരിഗണിക്കാതെ തന്നെ, നിലവാരമുള്ള ആരോഗ്യ സംവിധാനം ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തുന്ന ഒരു ആരോഗ്യ പരിപാലന വ്യവസ്ഥ വികസിപ്പിച്ചെടുക്കുവാന്‍ നമ്മള്‍ ശ്രമിക്കേണ്ടതുണ്ട്. ഇതിനെല്ലാം തന്നെ നവലിബറല്‍ നയങ്ങളും, അവയുടെ അടിസ്ഥാന സ്വഭാവമായ മുതലാളിത്ത തത്വസംഹിതകളും നമ്മള്‍ ഉപേക്ഷിക്കേണ്ടതുണ്ട്. കാരണം, അത് മാനവരാശി നില നില്‍പിനുള്ള ഭീഷണി നേരിടുന്ന വേളയില്‍ പോലും, മനുഷ്യനു മുകളിലായി ലാഭത്തെ പ്രതിഷ്‌ഠിക്കുന്നവയാണ്. അതുകൊണ്ട് തന്നെയാണ് ആശുപത്രികളും സ്‌കൂളുകളും പോലുള്ള സാമൂഹിക മേഖല, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുക്കുവാനായി സ്വകാര്യ മേഖലയിലെ മുതല്‍ മുടക്ക് രംഗത്ത് 8100 കോടി രൂപ ചെലവിടാനുള്ള പദ്ധതി കൂടി ഉണ്ട് പുതിയ പാക്കേജിൽ എന്നുള്ള കാര്യം വിരോധാഭാസമാകുന്നത്.

പ്രതിരോധം, ബഹിരാകാശം, കല്‍ക്കരി, ഖനനം എന്നീ മേഖലകളില്‍ പോലും സ്വകാര്യ മേഖലയ്ക്ക് മുതല്‍ മുടക്കാനുള്ള അനുമതി വിശാലമാക്കിയിരിക്കുന്നു. ഓര്‍ഡിനന്‍സ് ഫാക്‌ടറി ബോര്‍ഡിലെ അതായത് ലോകത്തിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ ഉല്‍പ്പാദന സ്ഥാപനത്തിലെ തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷം ഒരു സമരം നടത്തിയിട്ടു പോലും സര്‍ക്കാര്‍ ഒരുപറ്റം സാമ്പത്തിക ഉത്തേജന നടപടികള്‍ പ്രഖ്യാപിക്കുന്ന കൂട്ടത്തില്‍ ഈ കമ്പനിയേയും കോര്‍പ്പറേറ്റ് വല്‍ക്കരിക്കാനുള്ള തീരുമാനം ഈയിടെ പ്രഖ്യാപിച്ചിരിക്കുന്നു. കമ്പനി സ്വകാര്യ വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രസ്‌തുത സമരം തടയിട്ടിട്ടു പോലും ഇപ്പോള്‍ ഇതാണ് സംഭവിച്ചിരിക്കുന്നത്. മുതല്‍ മുടക്കുകള്‍ ആകര്‍ഷിക്കുന്നതിനും, അടച്ചു പൂട്ടലിൽ നിന്നുണ്ടായ നഷ്‌ടം തിരിച്ചു പിടിക്കുന്നതിനുമൊക്കെയായി നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ റദ്ദാക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തിയിരിക്കുന്നു.

ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി പി.പി.പി മോഡലില്‍ മെഡിക്കല്‍ കോളേജുകള്‍ കെട്ടി പടുക്കുവാനുള്ള പ്രക്രിയ ത്വരിതപ്പെടുത്തുവാനും, സ്വകാര്യ പങ്കാളികളുടെ സഹായത്തോടു കൂടി ജില്ലാ ആശുപത്രി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാനും സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് നീതി ആയോഗ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇത് മുന്നോട്ട് വെച്ചപ്പോള്‍ തന്നെ വിപരീത ഫലമാണ് ഉളവാക്കുക എന്ന് വിമര്‍ശനം വിളിച്ചു വരുത്തിയ നീക്കമായിരുന്നു ഇത്. മൊത്തത്തിലുള്ള അസംബന്ധങ്ങളിലേക്ക് ഒരു കൂട്ടി ചേര്‍ക്കല്‍ എന്ന പോലെ, ഈ സാമ്പത്തിക ഉത്തേജക പാക്കേജുകളെ ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്‍റെ ഭാഗമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുകയും ചെയ്‌തു. പ്രതിരോധ ഉല്‍പ്പാദന മേഖലയിലെ നേരിട്ടുള്ള വിദേശ മുതല്‍ മുടക്ക് (എഫ്.ഡി.ഐ) നിലവിലുള്ള 49 ശതമാനത്തില്‍ നിന്നും 74 ശതമാനമാക്കി ഉയര്‍ത്തുവാനുള്ള അനുമതി നല്‍കുന്നത് സ്വയം പര്യാപ്‌തതയിലേക്കുള്ള ഒരു നീക്കമാണെന്ന് ഏത് ഭാവനയാണ് അദ്ദേഹത്തിന് തോന്നിപ്പിച്ചത് എന്ന കാര്യം വ്യക്തമല്ല.

പൊതു ജനാരോഗ്യ സൗകര്യങ്ങളെ കൂടുതല്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്‍റെ പേരില്‍ ഒരു ട്വീറ്റിലൂടെ നീതി ആയോഗിനെ കടുത്ത രീതിയില്‍ പരിഹസിച്ച മുന്‍ ആരോഗ്യ സെക്രട്ടറി കെ സുജാതാ റാവു ഇങ്ങനെ ചോദിച്ചു. “സ്വയം പര്യാപ്‌തതക്കുള്ള നിങ്ങളുടെ നിര്‍വചനം നമ്മുടെ നികുതി പണത്തോടൊപ്പം സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യ മേഖലക്ക് കൈമാറുക എന്നതാണെങ്കിൽ നിങ്ങള്‍ ഉണര്‍ന്നെണീറ്റ് ഒന്ന് പുറം ലോകത്തേക്ക് നോക്കുന്നത് നല്ലതാണ്'' എന്നായിരുന്നു. ഈ പ്രതിസന്ധിയില്‍ നിന്നും സര്‍ക്കാര്‍ യാതൊന്നും പഠിച്ചിട്ടില്ല എന്ന് വ്യക്തമാണ്. അതിനാലാണ് പതിവ് ഏര്‍പ്പാടുകളുമായി അത് മുന്നോട്ട് പോകുന്നത്. യഥാര്‍ത്ഥത്തില്‍ തങ്ങളുടെ നവ ലിബറല്‍ സാമ്പത്തിക അജണ്ടയുമായി സാധാരണ സമയങ്ങളില്‍ മുന്നോട്ട് പോവാന്‍ പറ്റുന്നതിനേക്കാള്‍ കൂടുതല്‍ നീങ്ങുവാന്‍ ഈ പ്രതിസന്ധിയെ സര്‍ക്കാര്‍ മുതലെടുക്കുകയാണെന്നു വേണം കരുതാന്‍. മുതലാളിത്ത ലോബിയുടെ സമ്പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവും അതിനായി സര്‍ക്കാരിനുണ്ടുതാനും.

സ്വകാര്യവല്‍ക്കരണം, ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക നയങ്ങളുടെ ഭാഗമാണ് നേരിട്ടുള്ള വിദേശ മുതല്‍ മുടക്ക് ക്ഷണിക്കല്‍. വൈറസിന്‍റെ വ്യാപനത്തിന് നേരിട്ട് തന്നെ ഉത്തരവാദികളായി മാറിയ നയങ്ങളാണ് ഇവയെന്ന് നിരവധി രാജ്യങ്ങളുടെ പ്രതികരണങ്ങളില്‍ വ്യക്തമായി പ്രതിഫലിച്ചു കണ്ട കെടു കാര്യസ്ഥതയിലും നിര്‍വികാരതയിലും നമ്മള്‍ കണ്ടതാണ്. ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികള്‍ ഹൈവെകളിലൂടെയും റെയിൽ പാളങ്ങളിലൂടെയും ആയിരകണക്കിനു കിലോമീറ്റര്‍ നടന്ന് സ്വന്തം വീടുകളിലേക്ക് പോകേണ്ടി വന്ന ദുരിതം ഇതിന്‍റെ ഒരു ഉത്തമ ഉദാഹരണമാണ്. ഇതിനുള്ള കാരണം അവരെ അടച്ചു പൂട്ടലിനു മുന്‍പ് വീടുകളിലേക്ക് പോകുവാന്‍ സ്വകാര്യ മേഖലയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സര്‍ക്കാര്‍ അനുവദിക്കാതിരുന്നത് തന്നെയാണ്. മനുഷ്യത്വ രഹിതമായ ഈ ആദര്‍ശത്തിന്‍റെ മേധാശക്തിയും സ്വാധീനവും തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് മാത്രമല്ല, നിലവിലുള്ള പ്രതിസന്ധി ആ ക്രൂര സത്യത്തിന്‍റെ മുഖം വെളിച്ചത്തു കൊണ്ടു വരികയും, അതെല്ലാം തന്നെ നമുക്കെല്ലാം അപായ മുന്നറിയിപ്പുകള്‍ നല്‍കി കൊണ്ടിരിക്കുകയും ചെയ്യുന്നു.

സ്വയം പര്യാപ്‌തതക്കു വേണ്ടിയുള്ള യാത്രയില്‍ എത്രത്തോളം നേര്‍ വിപരീത ഫലമാണ് എഫ്‌ഡിഐയും, പരമ്പരാഗത നവ ലിബറല്‍ നയങ്ങളും നല്‍കാന്‍ പോകുന്നത് എന്നതിനുള്ള നിലവിലെ സ്ഥിതി ഗതികളുടെ ഒരു നേര്‍ചിത്രമാണ് മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ വ്യവസായത്തിന്‍റെ ഉദാഹരണം. 2015 മുതല്‍ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖല 100 ശതമാനം എഫ്.ഡി.ഐക്കായി തുറന്നു കൊടുത്തിട്ടുണ്ട്. അതിനു ശേഷം രാജ്യത്തേക്ക് ഒഴുകി വന്ന എഫ്.ഡി.ഐ എല്ലാം തന്നെ ഇറക്കുമതിയും വ്യാപാരവും മെച്ചപ്പെടുത്താനുള്ള ധനസഹായമായും, സംഭരണ, വിതരണ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുവാനും ഉള്ളതായിരുന്നു. ആഭ്യന്തര ഉല്‍പ്പാദന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനേ അല്ലായിരുന്നു. ഇത് അന്താരാഷ്ട്ര മെഡിക്കല്‍ ഉപകരണ ഉല്‍പ്പാദകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ച് വന്‍ ലാഭമുണ്ടാക്കുവാന്‍ സഹായിച്ചു. അതേ സമയം പ്രാദേശികമായ വ്യവസായത്തിന്‍റെ വികസനത്തിന് യാതൊരു സംഭാവനയും അത് നല്‍കിയതുമില്ല. ഇപ്പോള്‍ പോലും രാജ്യത്ത് ഉപയോഗിച്ചു വരുന്ന 80 ശതമാനത്തിനടുത്ത് ഉപകരണങ്ങളും, സര്‍ക്കാര്‍ ആശുപത്രികളിലേതടക്കം, ഇറക്കുമതി ചെയ്‌തവയാണ്. ഇലക്‌ട്രോണിക് ഇതര മെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്‍പ്പാദനത്തില്‍ അല്‍പ്പം കുറവുണ്ടായിട്ടുണ്ടെങ്കിലും 90 ശതമാനത്തിനു മുകളില്‍ മെഡിക്കല്‍ ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നവയാണ്.

കമ്പ്യൂട്ടഡ് ടോമോഗ്രാഫി (സി.ടി) സ്‌കാന്‍, മാഗ്നറ്റിക് റെസൊണന്‍സ് ഇമേജിങ്ങ് (എം.ആര്‍ ഐ), അള്‍ട്രാ സൗണ്ട് സ്‌കാന്‍, ആഞ്ചിയോപ്ലാസ്റ്റി പോലെയുള്ള ഹൃദയ സംബന്ധമായ പ്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന കാത് ലാബ്, എന്‍ഡോസ്‌കോപ്പി, കൊളണോസ്‌കോപ്പി, റേഡിയേഷന്‍ ചികിത്സ, കീമോതെറാപ്പിക്ക് ആവശ്യമായുള്ള മരുന്നുകള്‍, ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്തികളും കത്രികകളും എന്നിങ്ങനെയുള്ള ഉപകരണങ്ങള്‍ മുതല്‍ മരുന്നുകള്‍ വരെ ജര്‍മനിയും യുഎസും പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഇറക്കുമതി ചെയ്യുന്ന വൈദ്യ ഉപകരണ ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ വളരെ താഴ്ന്നതാണ് (0-7.5 ശതമാനം). മാത്രമല്ല, ഇറക്കുമതി ചെയ്യുന്ന മെഡിക്കല്‍ ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടെ 40 ശതമാനവും രണ്ടാം തരവുമാണ്. അതായത് ഉപയോഗിച്ചത്, വിപണി നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ വിലയില്‍ വിറ്റഴിക്കുന്ന പുതുക്കിയെടുത്ത ഉല്‍പ്പന്നങ്ങളാണ്. സര്‍ക്കാരിനു വേണ്ടിയുള്ള വാങ്ങലുകളില്‍ എം.എസ്.എം.ഇ മേഖലയിലുള്ള നിരവധി കമ്പനികള്‍ക്ക് സമയത്തിന് പണം നല്‍കുന്നില്ല എന്നും നിരവധി മാസങ്ങള്‍ വൈകിയാണ് അവര്‍ക്ക് പണം കൊടുത്തു തീര്‍ക്കുന്നതെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഇറക്കുമതിക്കാര്‍ക്ക് കൃത്യമായി പണം നല്‍കുന്നു. ഈ നയങ്ങളും രീതികളും എല്ലാം തന്നെ ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന വിദേശ കമ്പനികള്‍ക്ക് ആഭ്യന്തര ഉല്‍പ്പാദകര്‍ക്ക് മേല്‍ വലിയ മേല്‍കൈ നല്‍കുന്നു.

ഇന്ത്യയില്‍ നിര്‍മ്മിച്ചു വരുന്ന നിലവിലുള്ള ഉപകരണങ്ങളാകട്ടെ നിലവാരമില്ലാത്തവയാണെന്നും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഉപകരണങ്ങളുടേയും മരുന്നുകളുടേയും വിശ്വസിക്കാന്‍ കൊള്ളാത്ത നിലവാരം അതേ ഉല്‍പ്പന്നം നല്‍കുന്ന വിദേശ കമ്പനികളെ ആശ്രയിക്കുവാന്‍ ഡോക്‌ടര്‍മാരെ പ്രേരിപ്പിക്കുന്നു. സ്വയം പര്യാപ്‌തത എന്ന ആശയത്തെ മൊത്തത്തില്‍ കൊഞ്ഞനം കുത്തി കാണിക്കുന്നതുപോലെ ചിലപ്പോഴൊക്കെ അവര്‍ ഇത്തരം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ കടുത്ത നിയന്ത്രണങ്ങള്‍ വെച്ചു കൊണ്ട് ടെന്‍ഡര്‍ വിളിക്കുകയും അത് ഇന്ത്യന്‍ കമ്പനികളെ അപേക്ഷിക്കാന്‍ പോലും പറ്റാത്തവിധം അയോഗ്യരാക്കുകയും ചെയ്യുന്നു. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ മെഡിക്കല്‍ ഡിവൈസസ് ഇന്‍ഡസ്ട്രി പോലുള്ള മെഡിക്കല്‍ ഉപകരണ നിര്‍മ്മാതാക്കളുടെ സംഘടനകള്‍ വര്‍ഷങ്ങളോളമായി കസ്റ്റംസ് തീരുവകകള്‍ വര്‍ധിപ്പിക്കണമെന്നും, മുന്‍പ് ഉപയോഗിച്ച ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കണമെന്നും, ആഭ്യന്തരമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് പരിഗണനാപരമായ വില നല്‍കണമെന്നും, ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ എം.ആര്‍.പികള്‍ നിയന്ത്രിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

നിലവാരത്തിന്‍റെയും എണ്ണത്തിന്‍റെയും കണക്കില്‍ ഒരുപോലെ ആഭ്യന്തര ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കാനാണ് ഈ ആവശ്യങ്ങളെങ്കിലും ആരും അത് ചെവികൊണ്ടിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള നയ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് തടസപ്പെടുത്തുവാന്‍ ഇറക്കുമതിക്കാരുടെ ലോബികള്‍ തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ട്. ചൈനയില്‍ നിന്നും കൊണ്ടു വന്ന പ്രവര്‍ത്തന രഹിതമായ റാപ്പിഡ് ആന്‍റിബോഡി ടെസ്റ്റ് കിറ്റുകള്‍ പോലെ ഇറക്കുമതി ചെയ്യുന്ന പല ഉല്‍പ്പന്നങ്ങളും ഉയര്‍ന്ന നിലവാരമില്ലാത്തവയാണ്. ഇതിനു പുറമേയാണ് വിദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നിലവാര നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുവാന്‍ പറ്റുകയില്ല എന്ന കാര്യം. അതിനാല്‍ തന്നെ ഏറ്റവും ഉന്നതമായ നിലവാരം പുലര്‍ത്തുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ പ്രാദേശികമായി ഇന്ത്യക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്ന കാരണം തേടി പോകേണ്ടതില്ല.

ആഭ്യന്തരമായ ഗവേഷണവും രൂപകല്‍പ്പനയും പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് ഉല്‍പ്പാദന നിലവാരം വര്‍ദ്ധിപ്പിക്കുവാനുള്ള ഒരു പ്രധാന വഴി. പ്രത്യേകിച്ച് വൈദ്യശാസ്ത്ര ഗവേഷണ മേഖലയുടെ കാര്യത്തില്‍ ആഭ്യന്തരമായ ഗവേഷണം ഏറെ പ്രധാനമാകുന്നത് ഇങ്ങനെയാണ്. അതായത് ആരോഗ്യ പരിപാലനത്തിലെ പ്രാദേശികമായ പ്രശ്‌നങ്ങള്‍ക്ക് ഉതകുന്ന തരത്തിലുള്ള വൈദ്യ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുക്കുവാന്‍ അത് സഹായിക്കുന്നു എന്നതിനാലും, പ്രാദേശിക ജനങ്ങളെ സംബന്ധിച്ചിടത്തോളം അത് പ്രസക്തമാകുന്നു എന്നതിനാലുമാണ്. നിലവില്‍ ഇന്ത്യയില്‍ വൈദ്യശാസ്ത്ര ഗവേഷണം തീര്‍ത്തും അവഗണിക്കപ്പെട്ടു കിടക്കുന്ന ഒന്നാണ്. 2005 നും 2014 നും ഇടയില്‍ ഇന്ത്യയിലെ 579 വൈദ്യശാസ്ത്ര സ്ഥാപനങ്ങളില്‍ നിന്നും ആശുപത്രികളില്‍ നിന്നും ഉണ്ടായ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഒരു റിപ്പോര്‍ട്ട് പറയുന്നത് ഇപ്രകാരമാണ്. ഈ സ്ഥാപനങ്ങളില്‍ വെറും 25 എണ്ണം മാത്രമാണ് (4.3%) ഒരു വര്‍ഷം നൂറില്‍ കൂടുതല്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചത് എന്നാണ്. ഇതിനെ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, ചൈനയിലെ അക്കാഡമി ഓഫ് സയന്‍സസ് എന്നിവ പോലുള്ള സമുന്നത അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന ആയിരകണക്കിന് ഗവേഷണ പ്രബന്ധങ്ങളുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മുടെ പൊതു ഗവേഷണ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ഏറെ മുതല്‍ മുടക്കേണ്ടിയിരിക്കുന്നു എന്ന് മനസിലാകുന്നത്.

എഫ്.ഡി.ഐ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാര്‍ഗമല്ല എന്നുള്ള കാര്യം മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ വ്യവസായത്തിന്‍റെ സ്ഥിതി നമുക്ക് കാട്ടി തരുന്നു. സര്‍ക്കാരിന്‍റെ പുതിയ സ്വയം പര്യാപ്‌തത എന്ന മന്ത്രം ഇറക്കുമതിയെ നമ്മള്‍ അമിതമായി ആശ്രയിക്കുന്നതിലെ പ്രശ്‌നം വ്യക്തമായി കണ്ടെത്തുന്നുണ്ട്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ദുര്‍ബ്ബലതയിലേക്കും അസമത്വത്തിലേക്കും അത് എത്രത്തോളം സംഭാവന ചെയ്യുന്നുണ്ട് എന്നും മനസിലാകുന്നു. പക്ഷെ സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്ന പരിഹാരങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുക മാത്രമേ ചെയ്യുകയുള്ളൂ. ബഹുരാഷ്ട്ര കമ്പനികളുടെ താല്‍പ്പര്യങ്ങളെ പരിഗണിക്കാത്ത നയ മാറ്റങ്ങളിലൂടെ മാത്രമേ സ്വയം പര്യാപ്‌തത എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ കഴിയുകയുള്ളൂ. പ്രാദേശിക സമ്പദ്‌വ്യവസ്ഥകളെ മെച്ചപ്പെടുത്തുകയും, തൊഴില്‍ വളര്‍ച്ച വര്‍ധിപ്പിക്കുകയും, പൊതു മേഖലാ ഗവേഷണത്തേയും നവീനമായ കണ്ടെത്തലുകളേയും പിന്തുണക്കുകയും ചെയ്യുന്ന തരത്തില്‍ ജനകേന്ദ്രീകൃതവും, വികേന്ദ്രീകൃതവുമായ ഒരു സമീപനം വ്യവസായവല്‍ക്കരണത്തില്‍ സ്വീകരിക്കുക കൂടി ചെയ്‌താല്‍ മാത്രമേ അത് സമ്പൂര്‍ണമാകുകയുള്ളു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.