മേടം
സമയോചിതമായി തീരുമാനം എടുക്കുന്നതിന് നിങ്ങളുടെ എല്ലാ മാനസിക കഴിവുകളും പ്രയോജനപ്പെടുത്തണം. എങ്കിലും നിർണായക തീരുമാനങ്ങൾ എടുക്കാൻ ശരിയായ ഉപദേശം സ്വീകരിക്കുന്നത് ഉത്തമം.
ഇടവം
സന്തോഷവും സുഖവുമുള്ള ദിവസമായിരിക്കും. എന്നിരുന്നാലും നിങ്ങൾക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഏറ്റെടുക്കേണ്ടതായി വരും. ഇത് നിങ്ങളെ സമ്മർദത്തിലാക്കാൻ സാധ്യതയുണ്ട്. ജോലിഭാരം അമിതമാക്കാതെ പ്രായോഗികമായി ചിന്തിക്കാൻ ശ്രമിക്കുക. ഉചിതമായ തീരുമാനങ്ങൾ എടുക്കുന്നതിൽ ശ്രദ്ധ ചെലുത്തുക.
മിഥുനം
ദിവസവും ചെയ്യുന്ന പ്രവ്യത്തിക്ക് പകരം സന്തോഷകരമായ ഒരു ട്രിപ്പ് പ്ലാൻ ചെയ്യുകയും അത് മനസിന് കൂടുതൽ സമാധാനം നൽകുകയും ചെയ്യും. എതിർ ലിംഗത്തിൽ പെട്ടവരിൽ നിന്നും സ്വാഭാവികമായുള്ള പ്രീതി പിടിച്ചുപറ്റും. നിങ്ങൾ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടെങ്കിൽ ഇന്ന് അനുകൂലമായ പ്രതികരണം ലഭിക്കുന്നതിന് വഴിയൊരുക്കും.
കര്‍ക്കിടകം
ഉജ്ജ്വലവും പ്രതീക്ഷാനിർഭരവുമായ ഒരു ദിവസം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ ബിസിനസ് കരാറുകൾ ചർച്ചചെയ്‌ത് ഉറപ്പിക്കുമ്പോൾ സൂക്ഷ്മമായ അവബോധം ഉണ്ടാകണം. നിങ്ങളുടെ നേതൃത്വപാടവം ഏതൊരു പ്രതിസന്ധിയെ മറികടക്കുന്നതിനും പുതിയ സംരഭങ്ങൾക്കും സഹായകമാകും.
ചിങ്ങം
എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ നിങ്ങൾക്ക് കഴിയും. ഏതുസാഹചര്യത്തിൽ നിന്നും വിജയിച്ചുവരികയെന്നുള്ളതാണ് നിങ്ങളുടെ ആത്യന്തികമായ ലക്ഷ്യം. വ്യാപാരവ്യവസായ രംഗത്ത് കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വരുന്നതായി കാണുന്നു. വ്യക്ത്തിപരമായ ജീവിതം നല്ലരീതിയിൽ കടന്നുപോകും.
കന്നി
വാക്‌ചാതുരിയും സർഗാത്മകമായ കഴിവുകളുമാണ് നിങ്ങളുടെ ആയുധം. നിങ്ങളുടെ ജീവിതത്തോടുള്ള അമിതമായ താൽപര്യം ക്രമേണ സന്തോഷത്തെ കുറയ്ക്കും. ഒരുതരത്തിലുള്ള സമ്മർദവും കഷ്ടപ്പാടുകളും ഇല്ലാതിരിക്കുമ്പോൾ മാത്രമെ നിങ്ങളുടെ യഥാർത്ഥ കഴിവ് പുറത്തുവരികയുള്ളു എന്നതിനാൽ ചിന്താകുലരാകുന്നത് ഒഴിവാക്കുക.
തുലാം
മറ്റുള്ളവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള നിങ്ങളുടെ സുഹ്യത്ത് നിങ്ങൾക്കൊരു ഭാഗ്യമാണ്. നിങ്ങൾക്ക് ഒരു കൂട്ടുകച്ചവട സംരംഭം തടസങ്ങളൊന്നുമില്ലാതെ തുടങ്ങാൻ സാധിക്കും. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും.
വൃശ്ചികം
ഇന്ന് സ്നേഹത്തിലേക്ക് നിങ്ങളുടെ എല്ലാ ശ്രദ്ധയും ഊർജ്ജവും ചെലുത്തേണ്ട സമയമാണ്. ഗവേഷണ സംബന്ധിയായ ജോലിയെപ്പറ്റി ചിന്തിച്ചു തുടങ്ങും. നിങ്ങളുടെ ഇഷ്‌ടങ്ങളെപ്പറ്റി സംസാരിക്കാൻ പറ്റുന്ന പ്രത്യേകതയുള്ള ഒരാളെ കണ്ടെത്തുകയും അയാളുമൊത്ത് സമയം ആസ്വദിക്കുകയും ചെയ്യും.
ധനു
സത്യവും നീതിയും ഉയർത്തിപ്പിടിച്ച് അനീതിക്കും വിവേചനത്തിമെതിരെ നിങ്ങൾ പൊരുതും. ഈ ദിവസം വാഗ്‌ദാനം ചെയ്‌ത പോലെ ഗംഭീരമായിരിക്കും. നിങ്ങൾ ഇന്ന് നിങ്ങൾക്കിഷ്‌ടമുള്ളതെല്ലാം വെട്ടിപ്പിടിക്കാൻ ശ്രമിക്കുക.
മകരം
കഠിനമായ സാഹചര്യങ്ങൾ മൂലം നിങ്ങളുടെ മാനസികനില തെറ്റാൻ സാധ്യതയുള്ളതിനാൽ ക്ഷമ കൈവിടാതെ തുടരുക. അത് ലക്ഷ്യത്തിലെത്തിച്ചേരാൻ നിങ്ങളെ സഹായിക്കും. ജോലിസ്ഥലത്ത് നിങ്ങൾ ആരുമായും വാക്ക് തർക്കത്തിൽ ഏർപ്പെടരുത്. വ്യക്തിപരമായി നിങ്ങളുടെ പങ്കാളിയോട് തുറന്ന് ഇടപെടുകയും അവർ നിങ്ങൾക്ക് എത്രമാത്രം പ്രത്യേകതയുള്ള വ്യക്തിയാണെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യണം.
കുംഭം
നിങ്ങൾ നല്ലൊരു എതിരാളിയാണെന്ന് തെളിയിക്കുകയും നിങ്ങൾക്ക് ലാഭം നൽകുന്ന, വിരുദ്ധമായ പദ്ധതികൾ വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്യും. കഠിനമായ സാഹചര്യങ്ങളിൽ നിങ്ങളുടെ സ്വഭാവത്തിന്‍റെ കരുത്ത് പ്രദർശിപ്പിക്കുകയും അതിൽ നിപുണനാണെന്ന് തെളിയിക്കാനും ശ്രമിക്കും.
മീനം
സാമ്പത്തിക ഭദ്രതയെ കുറിച്ച് അധികം ശദ്ധിക്കാത്ത മനോഭാവം ഭാവിയിൽ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് വഴിവക്കും. ഓരോ ദിവസവും കാര്യമായ പദ്ധതിയില്ലാതെ മുന്നോട്ട് പോകുന്ന പ്രവണതയിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിതരാകും. കൂടാതെ, സാമ്പത്തിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്‍റെ ഗുണം മനസിലാക്കുകയും ചെയ്യും.