മേടം
ഇന്ന് നിങ്ങള്‍ക്ക് തിളക്കം കുറഞ്ഞ ദിവസമായിരിക്കും. മടുപ്പും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടാം. ഒരു ജോലി ചെയ്യാനും നിങ്ങള്‍ക്ക് താല്‍പര്യമുണ്ടാകില്ല. ചെറിയ പ്രശ്നങ്ങളില്‍പോലും മനസിന്റെ നിയന്ത്രണം വിട്ടുപോകാതെ സൂക്ഷിക്കണം. ഓഫീസിലായാലും വീട്ടിലായാലും മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന ഒന്നും ചെയ്യരുത്. അത് നിങ്ങള്‍ക്ക് ഭാവിയില്‍ ദോഷം ചെയ്യും. ഇന്ന് നിങ്ങള്‍ മതപരമായ ചടങ്ങുകളില്‍
പങ്കെടുക്കാന്‍ യോഗം കാണുന്നു.
ഇടവം
ഇന്ന് ആരോഗ്യനില അത്ര തൃപ്തികരമാവില്ല. മാനസികവും ശാരീരികവുമായ ചില അസ്വാസ്ഥ്യങ്ങൾ നിങ്ങളെ അലട്ടും. പുതിയ പദ്ധതികളും സംരംഭങ്ങളും ആരംഭിക്കാന്‍ പറ്റിയ ദിവസമല്ല. ആഹാരകാര്യത്തില്‍ ജാഗ്രത പാലിക്കുക. അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകും. യാത്ര ഒഴിവാക്കാന്‍ ശ്രമിക്കുക. പദ്ധതിയിട്ടപോലെ എല്ലാ കാര്യങ്ങളും ഇന്ന് ചെയ്യാന്‍ പറ്റി എന്ന് വരില്ല. കാര്യങ്ങൾ
ലഘുവായി കാണാന്‍ ശ്രമിക്കുക. ധ്യാനം നിങ്ങളെ സഹായിക്കും.
മിഥുനം
ഇന്ന് നിങ്ങള്‍ക്ക് ചുമതലകള്‍ നിറഞ്ഞതും ആസ്വാദ്യവുമായ ദിനമായിരിക്കും. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ഉല്ലാസകരമായി സമയം ചെലവിടും. സമൂഹ്യമായ ബഹുമതിയോ അംഗീകാരമോ നിങ്ങളെ തേടി എത്തിയേക്കാം. ദാമ്പത്യജീവിതം കൂടുതല്‍ ആസ്വാദ്യമായി അനുഭവപ്പെടും.
കര്‍ക്കിടകം
നക്ഷത്രങ്ങള്‍ നിങ്ങള്‍ക്കായി സന്തോഷഭരിതവും സംഭവബഹുലവുമായ ഒരു ദിവസമാണ് തന്നിരിക്കുന്നത്. ഒട്ടേറെ വിജയവും സന്തോഷവും ഇന്ന് പ്രതീക്ഷിക്കാം. കുടുംബാന്തരീക്ഷം പ്രസാദാത്മകവും ആഘോഷപൂര്‍ണവുമായിരിക്കും. ആവശ്യമായ കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും. തൊഴില്‍പരമായി ഈ ദിവസം പ്രസന്നവും ആദായകരവുമായിരിക്കും.
ചിങ്ങം
ആരോഗ്യവും ഉന്മേഷവും നിറഞ്ഞ ദിവസമായിരിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ ശുഭാപ്തി വിശ്വാസത്തോടെ പ്രവര്‍ത്തിക്കും. നിങ്ങളുടെ അദ്ധ്വാനം സൃഷ്ടിപരവും ഫലം അനുകൂലവുമായിരിക്കും. കുട്ടികളെപ്പറ്റി ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. സായാഹ്നം സുഹൃത്തുക്കളോടൊപ്പം രസകരമായി ചെലവിടും. മതപരവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും.
കന്നി
നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമാണ്. അസ്വസ്ഥതകളും ഉല്‍ക്കണ്ഠകളും നിറഞ്ഞ ദിവസമായിരിക്കും. ഇത് ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക് നിങ്ങളെ വിധേയനാക്കും. കുടുംബാംഗങ്ങള്‍ അസന്തുഷ്ടരും സഹകരണ മനോഭാവം പ്രകടിപ്പിക്കാത്തവരും ആയിരിക്കാം. അമ്മയുടെ അനാരോഗ്യം നിങ്ങളുടെ ഉത്കണ്ഠയ്ക്ക് മറ്റൊരു കാരണമാകാം. രേഖകളില്‍ ഒപ്പുവെക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. അപ്രതീക്ഷിത ചെലവുകള്‍ക്കും സാദ്ധ്യത ഇല്ലാതില്ല.
തുലാം
ഭാഗ്യദേവത ഇന്ന് നിങ്ങളിൽ അനുഗ്രഹിക്കും. നിങ്ങളുടെ സഹോദരീ സഹോദരന്മാര്‍ ഊഷ്മളമായും സഹായമനോഭാവത്തോടേയും പെരുമാറും. പുതിയ സംരംഭങ്ങള്‍ക്കും ചുമതലകള്‍ ഏറ്റെടുക്കുന്നതിനും ഇന്ന് ശുഭകരമാണ്. ദിവസം മുഴുവന്‍ നിങ്ങളില്‍ സന്തോഷവും പ്രസന്നതയും തുളുമ്പി നില്‍ക്കും. വിദേശത്തുനിന്നും ചില നല്ല വാര്‍ത്തകള്‍ വന്നെത്തും. എതിരാളികളേയും വിമർശകരേയും നിഷ്‍പ്രഭരാക്കും. ബഹുമതിയും അംഗീകാരവും നിങ്ങളെ തേടി എത്തിയേക്കാം.
വൃശ്ചികം
ഇന്ന് നിങ്ങള്‍ക്കൊരു ശരാശരി ദിവസമായിരിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കണമെന്ന് ഉപദേശിക്കുന്നു. നിങ്ങള്‍ സംസാരിക്കുന്ന രീതിയെപ്പറ്റി ശ്രദ്ധ പുലര്‍ത്തണം. പ്രസന്നതയും വിനയവും പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. അത് ഗൃഹാന്തരീക്ഷത്തില്‍ സമാധാനവും ഐക്യവും ഉറപ്പാക്കും. അകാരണമായി അശുഭ ചിന്തകള്‍ പുലര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക. മതപരമായ കാര്യങ്ങളില്‍ പണം ചെലവഴിക്കും. പഠനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഇന്നത്തെ ദിവസം അത്ര സൃഷ്ടിപരമല്ല .
ധനു
നിങ്ങള്‍ പദ്ധതിയിട്ടപോലെ തന്നെയാകും ഈ ദിവസം. സമ്പത്തിക നേട്ടം ഉണ്ടാകുമെന്നും പ്രവചിക്കുന്നു. ദിവസം മുഴുവന്‍ നവോന്മേഷം നിങ്ങളില്‍ നിറഞ്ഞുനില്‍ക്കും. ഒരു ഹ്രസ്വ വിനോദയാത്രക്കും സാദ്ധ്യത. വേണ്ടപ്പെട്ടവരുമായി കുറച്ചുസമയം ആഹ്ളാദകരമായി ചെലവിടാന്‍ ഇന്ന് സാധിച്ചേക്കും. ആനന്ദകരവും ശുഭകരവുമായ ചില ചടങ്ങുകളിലേക്ക് നിങ്ങള്‍ ക്ഷണിക്കപ്പെട്ടേക്കാം. നിങ്ങളുടെ അന്തസ്സും പ്രശസ്തിയും വര്ദ്ധിക്കുമെന്നതിന്റെ ശക്തമായ സൂചന കാണുന്നു.
മകരം
സന്തോഷരഹിതമായ ഒരു ദിവസമായിരിക്കും ഇന്ന്. സാമൂഹ്യമോ മതപരമോ ആയ കാര്യങ്ങള്‍ക്ക് വേണ്ടി ഇന്ന് പണം ചെലവഴിക്കും. വേണ്ടപ്പെട്ടവര്‍ ഇന്ന് നിങ്ങളോട് സൗഹൃദമോ സഹായമനസ്ഥിതിയോ കാണിക്കില്ല. ഇന്ന് ധനനഷ്ടവും മാനഹാനിയും സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. ഇതെല്ലാം കാരണം നിങ്ങളുടെ മനസ് മതപരവും ആത്മീയവുമായ കാര്യങ്ങളിലേക്ക് തിരിഞ്ഞേക്കും. നിയമപ്രശ്നങ്ങള്‍ നിരാശക്ക് കാരണമായേക്കാം. സംസാരത്തില്‍ ജാഗ്രത പാലിക്കുക.
കുംഭം
ഇന്ന് നിങ്ങള്‍ക്ക് ഏറെ മികച്ച ദിവസമാണ്. ഇന്നത്തെ നേട്ടങ്ങള്‍ അതീവസന്തോഷം പകരും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടാന്‍ പറ്റിയ സമയം. വാണിജ്യരംഗത്തുള്ളവര്‍ക്ക് ഇന്ന് പ്രത്യേകിച്ചും ഫലപ്രദമായ ദിവസമാണ്. അന്തസ്സും പ്രശസ്തിയും വര്‍ദ്ധിക്കും. മക്കളുമായി മികച്ച ബന്ധം ഇന്ന് പ്രതീക്ഷിക്കാം. വരുമാനം വര്‍ദ്ധിച്ചേക്കാം. ചില യാത്രകളും ഏറ്റെടുക്കാന്‍ സാദ്ധ്യതയുണ്ട്.
മീനം
ഒരു നല്ല ദിവസം നിങ്ങളുടെ മുന്നിലുണ്ട്. ജോലികള്‍ കൃത്യസമയത്തിനകം ചെയ്ത് തീര്‍ക്കാനാകും. ഒരു കുടുംബത്തോടൊപ്പം സന്തോഷം കണ്ടെത്താന്‍ കഴിയും. ഇന്ന് ഉദ്ദേശിച്ചതുപോലെ പ്രവർത്തിക്കാന്‍ കഴിഞ്ഞേക്കും.