മേടം
കാര്യതടസ്സം, നഷ്ടം എന്നിവ കാണുന്നു. സന്ധ്യ മുതൽ ഗുണദോഷസമ്മിശ്രം. ആരോഗ്യം മെച്ചപ്പെടും. പണം ബുദ്ധിപരമായി ചെലവഴിക്കുക. സമൂഹത്തിൽ അംഗീകാരം ലഭിക്കും. കുടുംബത്തിലെ അന്തരീക്ഷം മെച്ചപ്പെടും
ഇടവം
അമിതമായി പണം ചെലവഴിച്ചേക്കും. മേലധികാരികളുമായി തര്‍ക്കത്തിന് സാധ്യത. വിദ്യാര്‍ത്ഥികളെ അലസത അലട്ടിയേക്കാം. കർമരംഗത്ത് പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോൾ ശ്രദ്ധിക്കണം..
മിഥുനം
കുടുംബത്തിന്‍റെ പിന്തുണ ആശ്വാസമാകും. കുടുംബത്തിലെ കടബാധ്യതകള്‍ വീട്ടും. വിദ്യാഭ്യാസ സംബന്ധമായ വിജയങ്ങൾക്ക് സാധ്യത. ബിസിനിസ് മേഖലയിൽ പ്രവര്‍ത്തിക്കുന്നവര്‍ പണമിടപാടുകളിൽ ശ്രദ്ധിക്കണം.
കര്‍ക്കടകം
മാനസിക സമ്മര്‍ദ്ദത്തിന് സാധ്യത. ഉദ്യോഗത്തിൽ കഴിവ് തെളിയിക്കുക. പുതിയ അവസരങ്ങള്‍ തേടിയെത്തും. ആത്മീയ കാര്യങ്ങളിൽ താൽപര്യം കൂടും.
ചിങ്ങം
പുതിയ സാമ്പത്തിക ഇടപാടുകള്‍ക്ക് തുടക്കം കുറിക്കും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. മാനസിക പിരിമുറുക്കത്തിന് സാധ്യത. പങ്കാളിയുടെ ഉദ്യോഗത്തിൽ മാറ്റം ഉണ്ടാകും. വസ്തുവുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങും.
കന്നി
മുടങ്ങിയ ശമ്പളം ലഭിക്കും. ഉദ്യോഗത്തിലെ അന്തരീക്ഷം മെച്ചപ്പെടും. നിങ്ങളുടെ യാത്രകളിൽ നിന്ന് ഫലം ഉണ്ടായേക്കില്ല. പുതിയ വാഹനം, വീട് എന്നിവ സ്വന്തമാക്കാൻ ഉടൻ സാധിക്കും. നിങ്ങള്‍ ആരോഗ്യത്തിൽ ശ്രദ്ധിക്കണം.
തുലാം
ആരോഗ്യ പ്രശ്നങ്ങള്‍ നീങ്ങും. സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. പങ്കാളിക്ക് പുതിയ ഉദ്യോഗം ലഭിക്കും. ഉദ്യോഗത്തിൽ മേലുദ്യോഗസ്ഥരുമായി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. വാക്കുകളിൽ കൂടുതൽ ശ്രദ്ധിക്കുക.
വൃശ്ചികം
കുടുംബത്തിൽ അതിഥികള്‍ വരും. മറ്റുള്ളവരെ വാഗ്ദാനങ്ങള്‍ നൽകി കബളിപ്പിക്കാതിരിക്കുക. എടുത്തുചാടി തീരുമാനങ്ങള്‍ കൈക്കൊള്ളരുത്. കുടുംബത്തിൽ അനുകൂല അന്തരീക്ഷം ഉണ്ടാകും.
ധനു
ആത്മവിശ്വാസനില ഉയരും. ആത്മാര്‍ത്ഥ സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക നില മെച്ചപ്പെടും. വിവിധ സ്രോതസുകളിൽ നിന്ന് പണം ലഭിക്കും. ബിസിനസിൽ വരവ് ചെലവ് ശ്രദ്ധിക്കുക.
മകരം
ആരോഗ്യത്തിൽ വളരെയധികം ശ്രദ്ധിക്കുക. ഒത്തുചേരലിന് അനുകൂല ദിനം. കരിയറിൽ ഉയര്‍ച്ച ഉണ്ടാകും. സ്വന്തം താൽപര്യങ്ങള്‍ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കരുത്. ഓരോ പ്രവര്‍ത്തികളിലും ജാഗ്രത പുലര്‍ത്തുക.
കുംഭം
തീരുമാനങ്ങള്‍ ചിന്തിച്ചു മാത്രം കൈക്കൊള്ളുക. കുടുംബത്തിന്‍റെ അഭിവൃദ്ധിക്കായി കഠിനാധ്വാനം ചെയ്യുക. ഉദ്യോഗത്തിൽ നേട്ടങ്ങള്‍ ഉണ്ടാകും. സുഹൃത്തുക്കളിൽ നിന്ന് സഹായം പ്രതീക്ഷിക്കാം. മേലുദ്യോഗസ്ഥരിൽ നിന്ന് അംഗീകാരം ലഭിക്കും.
മീനം
സമ്മര്‍ദ്ദങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. വിവിധ സ്രോതസുകളിൽ നിന്ന് പണം തേടിയെത്തും. മേലധികാരികളുടെ അംഗീകാരം ലഭിച്ചേക്കും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. ഉദ്യോഗത്തിൽ കൂടുതൽ വരുമാനം ലഭിക്കും. യാത്രയ്ക്ക് സാധ്യത.