ചെന്നൈ: കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്തുടനീളമുള്ള കർഷകർ പ്രതിഷേധിക്കുമ്പോൾ, തമിഴ്‌നാട്ടിലെ ട്രിച്ചി ജില്ലയിൽ തലയോട്ടികൾ കൈകളിൽ പിടിച്ച് ജില്ലാ കലക്ടറുടെ ഓഫീസിലെക്ക് മാർച്ച് നടത്തി കർഷകർ. നാഷണൽ സൗത്ത് ഇന്ത്യൻ റിവേഴ്‌സ് ലിങ്ക് അഗ്രികൾച്ചറൽ അസോസിയേഷനാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധക്കാർ സാമൂഹിക അകലം പാലിച്ച് ബില്ലിനെതിരെ പ്രതിഷേധിക്കുന്നതും ചങ്ങലകൾ കൊണ്ട് കൈകൾ ബന്ധിച്ച് തലയോട്ടിയുമായി നീങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ചെറുകിട കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാനും വലിയ കാർഷിക ബിസിനസ്സ് സ്ഥാപനങ്ങളുമായി കരാറുകളിൽ ഒപ്പിടാനും അനുവദിക്കുന്നതിലൂടെ ബില്ലുകൾ കർഷകർക്ക് വലിയ സഹായകമാകുമെന്ന് കേന്ദ്രം പറയുന്നു. പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ അവഗണിച്ചാണ് പാർലമെന്‍റ് അടുത്തിടെ കാർഷിക ബില്ലുകൾ പാസാക്കിയത്.