ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിക്കിടയിലും പാവപ്പെട്ടവരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ മുൻഗണന നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് കാലത്ത് ദരിദ്രരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മാൻ കി ബാത്തിലൂടെ പറഞ്ഞു.
പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനയുടെ ഭാഗമായി പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് എത്തിക്കുന്നു. വാർദ്ധക്യ പെൻഷൻ ആരംഭിച്ചു. പാവപ്പെട്ടവർക്ക് മൂന്ന് മാസത്തേക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകളും റേഷനും പോലുള്ള സൗകര്യങ്ങൾ നൽകുന്നുണ്ട്. ഈ പ്രവർത്തനങ്ങളിലെല്ലാം വിവിധ സർക്കാർ വകുപ്പുകളും ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥരും ഒരുമിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ മഹാമാരിയെ നേരിടുന്നതിൽ വളരെ സജീവമായ പങ്ക് വഹിക്കുന്ന സംസ്ഥാന സർക്കാരുകളെയും അദ്ദേഹം അഭിനന്ദിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ പരസ്പരം സഹകരിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.