ന്യൂഡല്‍ഹി: തെക്ക്-വടക്കുകിഴക്കൻ ഇന്ത്യയുടെ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ചില ഭാഗങ്ങളിൽ കനത്ത മഴ ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് കിഴക്ക്-മധ്യ അറബി കടലിനു മുകളിലൂടെ ഒരു ചുഴലിക്കാറ്റ് സഞ്ചരിക്കുന്നുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഗംഗസമതലത്തിനും പശ്ചിമ ബംഗാളിലും സമീപ പ്രദേശങ്ങളിലും ഒരു ചുഴലിക്കാറ്റ് ചുറ്റിസഞ്ചരിക്കുന്നു. പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ഒരു താഴ്ന്ന മർദ്ദം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി വടക്കുകിഴക്കൻ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിൽ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ ഉപ ഹിമാലയൻ പശ്ചിമ ബംഗാളിലെയും സിക്കിമിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയും ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ അടുത്ത നാല്-അഞ്ച് ദിവസങ്ങളിൽ വടക്കുകിഴക്കൻ ഇന്ത്യയിലും കനത്ത മഴയാണ് കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരിക്കുന്നത്.
സെപ്റ്റംബർ 12 മുതൽ ഒഡീഷ, തീരദേശ ആന്ധ്രാപ്രദേശ്, യാനം, തെലങ്കാന, വിദർഭ, മറ്റ് സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളില്‍ മഴകൂടാനും തീവ്രത വർദ്ധിക്കാനും സാധ്യതയുണ്ട്. അടുത്ത നാലഞ്ചു ദിവസങ്ങളിൽ പെനിൻസുലാർ ഇന്ത്യയിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു. സെപ്റ്റംബർ 10 മുതൽ 13 വരെ തീരദേശ കർണാടകയിലും സെപ്റ്റംബർ 9-12 കാലയളവിൽ തെക്കൻ ഇന്‍റീരിയര്‍ കർണാടകയിലും സെപ്റ്റംബർ 9-11 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതായും അധികൃതര്‍ അറിയിച്ചു.