ETV Bharat / bharat

തെലങ്കാനയിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് - തെലങ്കാന മഴ

ഓഗസ്റ്റ് 17 വരെ തെലങ്കാനയിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച തെലങ്കാനയുടെ പല ഭാഗങ്ങളിലും ശക്തമായി മഴ പെയ്തതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

1
1
author img

By

Published : Aug 14, 2020, 3:44 PM IST

ഹൈദരാബാദ്: ഓഗസ്റ്റ് 17 വരെ തെലങ്കാനയിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ താഴ്ന്ന മർദം അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച തെലങ്കാനയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

ബുധനാഴ്ച രാത്രി മുതൽ നഗരത്തിൽ മഴ തുടർച്ചയായി പെയ്തതോടെ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. തെക്കുപടിഞ്ഞാറൻ കാലവർഷം തെലങ്കാനയിലുടനീളം സജീവമാണെന്നും മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഭദ്രദ്രി കോതഗുഡെമിലെ പ്രദേശങ്ങളിലും, ജയശങ്കർ ഭൂപാലപ്പള്ളിയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും, മഹാബൂബാബാദ്, ഖമ്മം, നിസമബാദ്, കാമാറെഡ്ഡി, മുലുകു, കരിംനഗർ വാറങ്കൽ എന്നീ ജില്ലകളിലും കനത്ത മഴ പെയ്തു. ഭദ്രദ്രി കോതഗുഡെമിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

ഓഗസ്റ്റ് 12 ന് ഹൈദരാബാദിലെ പരമാവധി താപനില 29.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. വ്യാഴാഴ്ച ഇത് 23.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും താപനില കുറഞ്ഞു. ജൂലൈ വരെ സംസ്ഥാനത്ത് 18 ശതമാനം അധിക മഴ ലഭിച്ചതായി ഭൂഗർഭജല വകുപ്പ് അറിയിച്ചു. സാധാരണ 373.4 മില്ലിമീറ്റർ മഴയാണ് ലഭിക്കുന്നത്. 16 ജില്ലകളിൽ അധിക മഴ ലഭിക്കുകയും, രണ്ട് ജില്ലകളിൽ കുറഞ്ഞ മഴയും, 15 ജില്ലകളിൽ സാധാരണ മഴയും ലഭിച്ചു. ജൂൺ ഒന്ന് മുതൽ ഇന്നുവരെ ഹൈദരാബാദിൽ 15 ശതമാനം അധിക മഴ ലഭിച്ചു. നഗരത്തിൽ 412.1 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ 359.7 മില്ലിമീറ്റർ മഴയാണ് ലഭിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.