പൂനെ: കനത്ത മഴയെത്തുടര്‍ന്ന് പൂനെയിലെ മരിച്ചവരുടെ എണ്ണം പതിനൊന്നായി . സഹകർനഗറില്‍ മതിൽ ഇടിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസമായി പെയ്യുന്ന മഴയെത്തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇടിഞ്ഞു വീണ മതിലുകള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കേത് ശിവാപൂരില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു.
സംസ്ഥാനത്ത് വ്യാപകമായി ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്‌തമായ മഴയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുംബൈയിലെ ഖാറില്‍ കെട്ടിടം തകര്‍ന്ന് വീണ് പത്ത് വയസുകാരി മരിച്ചിരുന്നു
പൂനെയില്‍ കനത്ത മഴയില്‍ പതിനൊന്ന് പേര്‍ മരിച്ചു - Heavy Rain in Pune 11 people died
സഹകര്‍ നഗര്‍, കേത് ശിവാപൂരില്‍ എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്
പൂനെ: കനത്ത മഴയെത്തുടര്‍ന്ന് പൂനെയിലെ മരിച്ചവരുടെ എണ്ണം പതിനൊന്നായി . സഹകർനഗറില്‍ മതിൽ ഇടിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസമായി പെയ്യുന്ന മഴയെത്തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഇടിഞ്ഞു വീണ മതിലുകള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.കേത് ശിവാപൂരില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും കണ്ടെടുത്തു.
സംസ്ഥാനത്ത് വ്യാപകമായി ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്‌തമായ മഴയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്‌ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുംബൈയിലെ ഖാറില്‍ കെട്ടിടം തകര്‍ന്ന് വീണ് പത്ത് വയസുകാരി മരിച്ചിരുന്നു
pune rain
Conclusion: