ന്യൂഡൽഹി: കൊവിഡ് വ്യാപനം മൂലം കുളങ്ങളിലും നദീതീരങ്ങളിലും പൊതുസ്ഥലങ്ങളിലും ഛാത് പൂജ ആഘോഷങ്ങൾ നിരോധിക്കാനുള്ള ഡൽഹി സർക്കാരിന്‍റെ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. നവംബർ 20 ന് ഛാത്ത് പൂജയ്ക്കായി പൊതുസ്ഥലങ്ങളിൽ ഒത്തുചേരൽ അനുവദിക്കരുതെന്നുള്ള ഡൽഹി ദുരന്ത നിവാരണ അതോറിറ്റി ചെയർമാന്‍റെ ഉത്തരവ് ചോദ്യം ചെയ്‌ത് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സമ്മേളത്തിന് അനുമതി നൽകിയാൽ അത് ഡൽഹിയിലെ കൊവിഡ് വ്യാപനം സൂപ്പർ സ്പ്രെഡിലേക്ക് നയിക്കുമെന്ന് ജസ്റ്റിസുമാരായ ഹിമാ കോലി, സുബ്രമോണിയം പ്രസാദ് എന്നിവർ പറഞ്ഞു.
ഡൽഹിയിൽ ഛാത് പൂജയ്ക്ക് അനുമതി നിഷേധിച്ച് ഹൈക്കോടതി - ഡൽഹി കൊവിഡ്
പൊതുസ്ഥലങ്ങളിൽ ആഘോഷങ്ങൾക്ക് അനുമതി കൊടുക്കുന്നത് ഡൽഹിയിലെ കൊവിഡ് വ്യാപനം സൂപ്പർ സ്പ്രഡിലേക്ക് നയിക്കാനിടയാക്കുമെന്നും ഹൈക്കോടതിയുടെ നിരീക്ഷണം.