ന്യൂഡൽഹി: സായുധ സേനാംഗങ്ങളെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയ ഇന്ത്യൻ സൈന്യത്തിന്‍റെ സമീപകാല നയത്തെ ചോദ്യം ചെയ്ത് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി.ക്ഷമിക്കണം, ഞങ്ങൾ ഇത് തള്ളുകയാണ്. നന്ദി, എന്ന് ജസ്റ്റിസുമാരായ രാജീവ് സഹായ് എൻഡ്ല, ആശാ മേനോൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
തന്‍റെ ഹർജി കോടതി പരിഗണിക്കുന്നത് വരെ ഫേസ്ബുക്ക് അക്കൗണ്ട് നിലനിർത്താൻ അനുവദിക്കണമെന്ന് കരസേന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ജൂൺ ആറിന് പ്രഖ്യാപിച്ച നയം അനുസരിച്ച്, എല്ലാ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങി 87 ആപ്ലിക്കേഷനുകളിൽ നിന്നും അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു.