ലക്‌നൗ: ഹത്രാസില്‍ 19കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം വിരമിച്ച സുപ്രീം കോടതി ജഡ്‌ജിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്ന് പെണ്‍കുട്ടിയുടെ സഹോദരൻ. കൃത്യമായ ഇടപെടല്‍ നടത്താത്ത ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റിനെ സസ്‌പെൻഡ് ചെയ്യണമെന്നും സഹോദരൻ ആവശ്യപ്പെട്ടു. വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടാണ് സഹോദരൻ ഇക്കാര്യം പറഞ്ഞത്. അതേസമയം കേസില്‍ യുപി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹത്രാസ് എസ്.പി വിനീത് ജയ്‌സ്വാളും അതിക്രമം നടന്ന സ്ഥലം സന്ദര്‍ശിച്ചു. 19 കാരിയായ ദലിത് യുവതി സെപ്റ്റംബർ 14 നാണ് പീഡനത്തിനിരയായത്. തുടർന്ന് സെപ്റ്റംബർ 29 ന് യുവതി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വച്ച് മരിച്ചു. സംഭവത്തിൽ പ്രതികളായ നാല് പേരും അറസ്റ്റിലായിട്ടുണ്ട്.
ഹത്രാസ് പീഡനം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരൻ - യുപി പീഡനം വാര്‍ത്തകള്‍
കൃത്യമായ ഇടപെടല്‍ നടത്താത്ത ഹത്രാസ് ജില്ലാ മജിസ്‌ട്രേറ്റിനെ സസ്‌പെൻഡ് ചെയ്യണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.