ETV Bharat / bharat

ഹത്രാസ് കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

author img

By

Published : Oct 16, 2020, 1:27 PM IST

ഹത്രാസ് കേസിൽ ഉത്തർ പ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ടുകൾ

ഹത്രാസ് കേസിൽ എസ്‌ഐടി സംഘത്തിന്‍റെ റിപ്പോർട്ട്  എസ്‌ഐടി സംഘം റിപ്പോർട്ട് സമർപ്പിച്ചേക്കും  ഹത്രാസ് കേസിൽ റിപ്പോർട്ട് സമർപ്പിക്കും  എസ്‌ഐടി അന്വേഷണം പൂർത്തിയാക്കി  Hathras SIT completes probe, likely to submit report today  Hathras SIT completes probe  Hathras SIT investigation completed  Hathras SIT probe submit report today
ഹത്രാസ് കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

ലഖ്‌നൗ: ഹത്രാസ് കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. കേസിൽ ഉത്തർ പ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം പൂർത്തിയാക്കിയെന്നും റിപ്പോർട്ട് ഉടനെ സമർപ്പിച്ചേക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. ഒക്‌ടോബർ ഏഴ് വരെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ സമയം നൽകിയിരുന്നതെങ്കിലും സംസ്ഥാന സർക്കാർ പിന്നീട് 10 ദിവസം കൂടി നീട്ടി നൽകുകയായിരുന്നു. സെപ്‌റ്റംബർ 30നാണ് കേസിൽ പ്രത്യേക സംഘത്തിന്‍റെ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിടുന്നത്. സെപ്റ്റംബർ 14നാണ് ഹത്രാസിൽ 19കാരിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്‌തത്. ഗുരുതരമായ ആക്രമണത്തിന് ഇരയായ പെൺകുട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.