ലക്നൗ: യുപിയിലെ ഹത്രാസിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മരണാനന്തര ചടങ്ങുകൾ കുടുംബത്തിൻ്റെ സമ്മതമില്ലാതെ നടത്തിയത് തെളിവുകൾ നശിപ്പിക്കാനെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാന സർക്കാരിന്‍റെ സമ്മർദ്ദത്തെ തുടർന്നാണ് പൊലീസ് മരണാനന്തര ചടങ്ങുകൾ നടത്തിയതെന്നും ഇത് എല്ലാ മൂല്യങ്ങൾക്കും എതിരാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. തെളിവുകൾ നശിപ്പിക്കുന്നതിനായുള്ള ഗുഢാലോചനയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ കൊണ്ട് പോകണമെന്ന കുടുംബത്തിൻ്റെ ആവശ്യത്തെ മറികടന്നാണ് പൊലീസ് പെൺകുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
അതേസമയം സംഘർഷം ഒഴിവാക്കാനാണ് പൊലീസ് മരണാനന്തര കർമ്മങ്ങൾ നടത്തിയതെന്ന് ഹത്രാസ് ജോയിന്‍റ് മജിസ്‌ട്രേറ്റ് പ്രേം പ്രകാശ് മീണ പറഞ്ഞു. കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെ നിയമത്തിന് മുന്നിൽ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
സെപ്റ്റംബർ 24 ന് കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചൊവ്വാഴ്ച ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ വെച്ചാണ് മരിക്കുന്നത്. ഹത്രാസ് ജില്ല ഭരണകൂടം പെൺകുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ 4.12 ലക്ഷം രൂപ ധന സഹായം നേരത്തെ കുടുംബത്തിന് പ്രഖ്യാപിച്ചിരുന്നു.
ഹത്രാസ് പെൺകുട്ടിയുടെ മരണാനന്തര ചടങ്ങുകൾ പൊലീസ് നടത്തിയത് തെളിവുകൾ നശിപ്പിക്കാനെന്ന് അഖിലേഷ് യാദവ് - Samajwadi Party president Akhilesh Yadav Hathras victim
തെളിവുകൾ നശിപ്പിക്കുന്നതിനായുള്ള ഗുഢാലോചനയാണ് നടന്നതെന്നും അഖിലേഷ് ആരോപിച്ചു.